
പത്തനംതിട്ട കുളനടയില്‍ വാഹനാപകടം ; ജീപ്പ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു; അപകടത്തിൽ രണ്ട് പേർക്ക് ദാരൂണാന്ത്യം; അപകടത്തില്‍പ്പെട്ടത് കോട്ടയത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബന്ധുക്കൾ
സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തനംതിട്ട കുളനടയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കുളനട എംസി റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് ഡ്രൈവര്‍ അഞ്ചല്‍ സ്വദേശി അരുണ്‍കുമാര്‍ (29), ജീപ്പിലെ യാത്രക്കാരിയായ കൊല്ലം കോട്ടയ്ക്കല്‍ സ്വദേശി ലതിക (50) എന്നിവരാണ് മരിച്ചത്.
കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ഏഴുപേരാണ് അഞ്ചലില്‍ നിന്നും കോട്ടയത്തേക്ക് പോയ ജീപ്പില്‍ ഉണ്ടായിരുന്നത്. കോട്ടയത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0