video
play-sharp-fill

വീടുകളിൽ കല്ലുപാകുന്ന വിനിഷിനെ ഷേത്രക്കുളം കുത്താൻ ഏൽപിച്ചു: ഒറ്റയ്ക്ക് 14 മീറ്റർ താഴ്ത്തി: എന്നിട്ടും വെള്ളം കണ്ടില്ല: പിന്നെയും താഴ്ത്തി: പെട്ടെന്നാണത് സംഭവിച്ചത് …!

വീടുകളിൽ കല്ലുപാകുന്ന വിനിഷിനെ ഷേത്രക്കുളം കുത്താൻ ഏൽപിച്ചു: ഒറ്റയ്ക്ക് 14 മീറ്റർ താഴ്ത്തി: എന്നിട്ടും വെള്ളം കണ്ടില്ല: പിന്നെയും താഴ്ത്തി: പെട്ടെന്നാണത് സംഭവിച്ചത് …!

Spread the love

 

കാസർകോട്: ചെറിയൊരു കുളം, തുടങ്ങു
മ്പോൾ അത്രയേ മനസ്സിലു ണ്ടായിരുന്നുള്ളു. വെള്ളം കിട്ടാതെ വന്നപ്പോൾ പിന്നെയും പിന്നെയും കുഴിച്ചു. പക്ഷേ പണി തീർന്നപ്പോൾ 100 പടവുകളുള്ള കൂറ്റൻ കുളം. കണ്ടിട്ടും കണ്ടിട്ടും ക്ഷേത്ര കമ്മിറ്റിക്കും നിർമാണം ഒറ്റയ്ക്ക് ഏറ്റെടുത്ത വി.കെ.വിനീഷിനും വിശ്വസി ക്കാനായില്ല.

കാസർകോട് നീ ലേശ്വരം പൂവാലംകൈ ശാ സ്ത‌മംഗലത്തപ്പൻ ശിവക്ഷേ ത്രത്തിലെ 16 മീറ്റർ താഴ്ചയു ള്ള തീർഥക്കുളം ഒറ്റയ്ക്കു പണിത വിനീഷ് അങ്ങനെ നാ ടിന്റെ ‘വാട്ടർ മാൻ’ ആയി. ക്ഷേത്രത്തിൽ സ്വർണ പ്രശ്ന‌ം വച്ചപ്പോഴാണ് കുളം നിർമിക്ക ണം എന്ന് തെളിഞ്ഞത്. ക്ഷേത്ര ഭരണസമിതി വിശ്വാ സപൂർവം നൽകിയ ചുമതല കാര്യങ്കോട് ചാത്തമത്ത് സ്വദേ ശിയായ വിനീഷ് ഏറ്റെടുക്കുക യായിരുന്നു.

ക്ഷേത്രങ്ങളിൽ പ്രദക്ഷിണ വഴികളിലും വീടുകളിലും കല്ലുപാകി പരിചയമു ണ്ടെങ്കിലും കുളം നിർമിച്ച് പരി ചയമുണ്ടായിരുന്നില്ല. പിന്നീട് പല ക്ഷേത്രങ്ങളിലും പോയി കുളങ്ങൾ കണ്ട് ഡിസൈൻ തയാറാക്കിയതും കല്ലുകൾ
ചേർത്ത് പടവുകൾ കെട്ടിയതു മെല്ലാം വിനീഷ് തനിച്ചാണ്. 2022 ഫെബ്രുവരിയിൽ വെട്ടുകല്ല് ഉപയോഗിച്ച് തുടങ്ങിയ നിർമാ ണം ഒരു വർഷം കൊണ്ട് പൂർ ത്തിയായപ്പോൾ ആകെ താഴ്‌ച 16 മീറ്റർ. 40 മീറ്റർ നീളം, 30 മീറ്റർ വീതി ഉപയോഗിച്ചത് ഒരു ലക്ഷം വെട്ടുകല്ലുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര ഭരണ സമിതി ചെലവഴിച്ചത് 80 ലക്ഷത്തോളം രൂപ. മിനുസപ്പെടുത്തിയ ചെങ്കല്ലുകൾ സിമൻ്റ് ഉപ യോഗിക്കാതെ ഇന്റർലോക് ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. നിർമാണ സ്‌ഥലത്തേക്ക് കല്ല് എത്തിക്കാ നും മിനുസപ്പെടുത്താനും കല്ലു കൾ എടുത്തു വയ്ക്കുന്നതിൽ ; സഹായിക്കാനും ആദ്യം പണി ക്കാർ ഉണ്ടായിരുന്നു.

എന്നാൽ പിന്നീട് ജോലിക്കാരെ ആവശ്യ ത്തിനും സമയത്തും കിട്ടാതായ പ്പോൾ മിനുസപ്പെടുത്തിയ കല്ലു : കൾ എത്തിച്ച് മറ്റ് ജോലികളും വിനീഷ് ഒറ്റയ്ക്കു ചെയ്തു. “മണ്ണുമാന്തി ഉപയോഗിച്ച് കുഴി

യെടുത്താണ് നിർമാണം തുടങ്ങിയത്. പണി തുടങ്ങി താഴേക്ക് പോകുന്തോറും ആഴത്തിൽ കുഴിച്ചിട്ടും വെള്ളമില്ല. 14 മീറ്ററോളം താഴേക്കു പോയപ്പോൾ പെട്ടെ ന്നതാ നിറയെ വെള്ളം. കാസർകോട് ജില്ലയിലെ കാര്യങ്കോട് പുഴയുടെ ആഴമേറിയ ഭാഗത്തിൻ്റെ അത്രയും താഴ്ച വരും ഇപ്പോൾ കുളത്തിന് വിനീഷ് പറഞ്ഞു. ‘ഇപ്പോൾ ക്ഷേത്രക്കുളത്തിനു സമീപത്തെ വീടുകളിലെ കിണറുകളിലും ജലനിരപ്പ് ഉയർന്നു.

സോപ്പ് ഉപയോഗിക്കാതെ കുളിക്കാൻ ക്ഷേത്രം അധികാരികൾ ആളുകളെ അനുവദിക്കുന്നുണ്ട്. വെട്ടുകല്ലിൻ്റെ വിടവിലൂടെ നല്ല ഉറവയുണ്ട് കുളത്തിലേക്ക്. വേനലിൽ 25 പടവ് വരെ എത്തി നിന്ന വെള്ളം മഴ പെയ്തതോ ടെ ഇപ്പോൾ 70 പടവിലെത്തി. നിർമാണം കയ്യടി നേടിയതോടെ വിവിധ ക്ഷേത്രങ്ങളിൽ നിന്നട ക്കം കുളം നിർമിക്കണമെന്ന ആവശ്യവുമായി വിനീഷിനെ തേടിയെത്തുന്നു.

6