കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് തൊഴിലാളികളെ എത്തിക്കാന്‍ കുവൈത്ത് നീക്കം തുടങ്ങി
സ്വന്തം ലേഖകൻ
കുവൈത്ത് സിറ്റി: കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് തൊഴിലാളികളെ എത്തിക്കാന്‍ കുവൈത്ത് നീക്കം തുടങ്ങി.
നിലവില്‍ കുവൈത്തില്‍ ധാരാളം പ്രവാസികളുള്ള രാജ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഉപപ്രധാനമന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് നിര്‍ദ്ദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ തൊഴില്‍ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദേശമെന്ന് മാന്‍പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു.
രാജ്യത്ത് ചില മേഖലകളില്‍ നിലനിില്‍ക്കുന്ന തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടികള്‍. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരുന്നതിലൂടെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പ്രശ്നം പരിഹരിക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളുടെയും കൂടെ ഭാഗമായാണ് ഈ നീക്കങ്ങള്‍.
കുവൈത്തിലേക്ക് വിദഗ്ധ തൊഴിലാളികളെ അയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മെയ് അവസാനം ഫിലിപ്പൈന്‍സ് അധികൃതരുമായി ചര്‍ച്ച നടക്കും.
ചര്‍ച്ചകള്‍ക്ക് ശേഷം ഫിലിപ്പൈന്‍സില്‍ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവരുന്നത് പുനഃരാരംഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിഷയത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിന് മാന്‍പവര്‍ പബ്ലിക് അതോറിറ്റി നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ദിവസേന അടിസ്ഥാനത്തില്‍ എട്ട് മണിക്കൂര്‍ ജോലിയും ആഴ്ചയില്‍ ഒരു ദിവസം വിശ്രമവും അതിന് ശേഷം ഓവര്‍ടൈം വേതനവും ചര്‍ച്ചകളില്‍ ഫിലിപ്പൈന്‍സ് പ്രതിനിധികള്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.