play-sharp-fill
വസ്തുത പരിശോധിക്കാതെ വിവാഹമോചനം: കുടുംബക്കോടതികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വസ്തുത പരിശോധിക്കാതെ വിവാഹമോചനം: കുടുംബക്കോടതികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: വസ്തുത പരിശോധിക്കാതെ വിവാഹമോചന ഹർജിയിൽ ഭർത്താവിന് അനുകൂലമായി തിർപ്പു പറയുന്ന കുടുംബ ക്കോടതി നടപടിയെ സുപ്രിം കോടതി രക്ഷമായി വിമർശിച്ചു.

ബന്ധത്തിൽ വിള്ളലുണ്ടായതിന്റെ കാരണക്കാരൻ ഭർത്താവ് മാത്രമായിരിക്കെ, അയാൾ നൽകിയ ഹർജി യാന്ത്രികമായി പരിഗണിച്ചു വിവാഹമോചനം അനുവദിച്ചുവെന്ന്
കർണാടകയിൽ നിന്നുള്ള ഹർജി പരിഗണിച്ച കോടതി നിരീക്ഷിച്ചു.


ഭാര്യയെയും നവജാതശിശുവിനെയും ഉപേക്ഷിച്ചു പോയ ആൾ നാളുകൾക്കുശേഷം ഭാര്യ ക്രൂരത കാട്ടിയെന്ന് ആരോപിച്ചു വിവാഹ മോചന ഹർജി നൽകിയതുമായി: ബന്ധപ്പെട്ടതാണു വിഷയം. വിവാഹമോചനം അനുവദിച്ച കുടുംബക്കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ പലവട്ടം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴും വിവാഹമോചനം അനുവദിച്ചായിരുന്നു കുടുംബക്കോടതി ഉത്തരവ് പരിപാലന ചെലവായി ഒറ്റതവണ 25 ലക്ഷം രൂപയും വിധിച്ചു.

ഹൈക്കോടതി ഇത് 20 ലക്ഷമായി കുറവു ചെയ്‌തു. തുക കുറവു ചെയ്‌ത നടപടി ഭാര്യ സുപ്രിം കോടതിയിൽ ചോദ്യം ചെയ്തു. വിഷയം പരിഗണിച്ച കോടതി കു ടുംബക്കോടതിയുടെ രീതിയെ രൂക്ഷമായി വിമർശിച്ചു.