video
play-sharp-fill

ആടിയും പാടിയും അരങ്ങുണർത്തി കുടുംബശ്രീ അംഗങ്ങൾ:തലയാഴം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങളുടേയും ഓക്സിലറി ഗ്രൂപ്പുകളുടേയും കലാപരമായ കഴിവുകൾ വികസിപ്പിക്കാനായി സംഘടിപ്പിച്ച അരങ്ങ് ശ്രദ്ധേയമായി.

ആടിയും പാടിയും അരങ്ങുണർത്തി കുടുംബശ്രീ അംഗങ്ങൾ:തലയാഴം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങളുടേയും ഓക്സിലറി ഗ്രൂപ്പുകളുടേയും കലാപരമായ കഴിവുകൾ വികസിപ്പിക്കാനായി സംഘടിപ്പിച്ച അരങ്ങ് ശ്രദ്ധേയമായി.

Spread the love

തലയാഴം:വൈക്കം തലയാഴം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങളുടേയും ഓക്സിലറി ഗ്രൂപ്പുകളുടേയും കലാപരമായ കഴിവുകൾ വികസിപ്പിക്കാനായി സംഘടിപ്പിച്ച അരങ്ങ് ശ്രദ്ധേയമായി.

ഉല്ലല പി എസ് ശ്രീനിവാസൻ സ്മാരക സ്കൂളിൽ സംഘടിപ്പിച്ച വേദിയിൽ ലളിതഗാനം,നാടൻപാട്ട്, ഫ്യൂഷൻതിരുവാതിര, നാടോടിനൃത്തം, കവിതാപാരായണം,ചിത്ര രചന തുടങ്ങിയ ഇനങ്ങളിലായി 100 ഓളം വനിതകൾ കലാവൈഭവം പ്രകടമാക്കി.മുതിർന്നവരുടെ

കലാപ്രകടനത്തിനു ഊർജം പകരാൻ കുട്ടികളും നൃത്തം അവതരിപ്പിച്ചു.തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ് കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സിഡിഎസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയർപേഴ്സൺ മരിയ ജുഡീത്ത അധ്യക്ഷത വഹിച്ചു.മത്സരത്തിൽ പങ്കെടുത്തവർക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി.ദാസ്, പഞ്ചായത്ത് അംഗങ്ങളായ എസ്. ദേവരാജൻ , കൊച്ചുറാണി എന്നിവർ ഉ

പഹാരങ്ങൾ നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൽസിസോണി, ഷീജാ ബൈജു,റോസിബാബു, സി ഡി എസ് അംഗങ്ങളായ സന്ധ്യ പ്രസന്നൻ, പി.കെ.സ്മിത ,ലീനകുമാരി, സവിത ശ്രീനാഥ്, സിഡിഎസ് മെമ്പർ സെക്രട്ടറി കെ.ഷീജാമോൾ അക്കൗണ്ടൻ്റ് ജയശ്രീ തുടങ്ങിയവർ സംബന്ധിച്ചു.