
കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷനില്‍ ജോലി നേടാന്‍ അവസരം. വിവിധ ബ്ലോക്കുകളിലായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ജില്ല അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 7ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
കുടുംബശ്രീ ജില്ല മിഷന് കീഴില്‍ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 02. കാസര്‍ഗോഡ് ജില്ലയിലാണ് ഒഴിവ് വന്നിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുന്നത്.
പ്രായപരിധി
35 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അവസരം. പ്രായം 31.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
പിജി യോഗ്യത വേണം. കുടുംബശ്രീ അംഗമോ, കുടുംബശ്രീ ഓക്‌സിലറി അംഗമോ ആയിരിക്കണം.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
ബന്ധപ്പെട്ട മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപ ശമ്പളമായി ലഭിക്കും.
തിരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റെയും, വെയിറ്റേജിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ, www.kudumbashree.org എന്ന വെബ്‌സൈറ്റ് മുഖേനയോ അപേക്ഷ ഫോം വാങ്ങുക. ശേഷം പൂരിപ്പിച്ചതിന് ശേഷം മാര്‍ച്ച് 7ന് മുന്‍പായി അപേക്ഷിക്കുക.
പരീക്ഷ ഫീസായി 200 രൂപ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍, കാസര്‍ഗോഡ് ജില്ലയുടെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍കൂട്ട അംഗം/ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനുള്ള സാക്ഷ്യപത്രവും നല്‍കണം.
അപേക്ഷയുടെ കവറിന് മുകളിലായി ” കുടുംബശ്രീ ബിസി-1 ഒഴിവിലേക്കുള്ള അപേക്ഷ” എന്ന് രേഖപ്പെടുത്തണം.
അപേക്ഷ അയക്കേണ്ട വിലാസം
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍
കുടുംബശ്രീ കാസര്‍ഗോഡ്
സിവില്‍ സ്‌റ്റേഷന്‍, കാസര്‍ഗോഡ്, 671123
സംശയങ്ങള്‍ക്ക് 04994 256 111 എന്ന നമ്പറില്‍ ബന്ധപ്പെടുക.



