
ഇടുക്കി: കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിൽ ബ്ലോക്ക് തലത്തിൽ നിർവഹണത്തിനായി ബ്ലോക്ക് കോർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് കോഓർഡിനേറ്റർ (നോൺഫാം എൽ.എച്ച്, എസ്‌ഐഎസ്ഡി ഡിയുജികെവൈ, ബി.സി1) എന്നീ തസ്തികകളിലെ മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം.
യോഗ്യത: ബിരുദാനന്തര ബിരുദം, കുടുംബശ്രീ/കുടുംബശ്രീ ഓക്‌സിലറി അംഗം ആയിരിക്കണം. പ്രായപരിധി: ജനുവരി 31ന് 35 വയസിൽ കവിയരുത്. പ്രതിമാസ ശമ്പളം: 20,000 രൂപ.ബ്ലോക്ക് കോർഡിനേറ്റർ (ഫാംഎൽ.എച്ച്, ബി.സി2) വിഭാഗത്തിലെ ഒരൊഴിവിലേക്ക് വിഎച്ച്എസ്ഇ അഗ്രി ലൈവ് സ്റ്റോക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കുടുംബശ്രീ/കുടുംബശ്രീ ഓക്‌സിലറി അംഗം ആയിരിക്കണം. പ്രായപരിധി: ജനുവരി 31ന് 35 വയസിൽ കവിയരുത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 7 വൈകുന്നേരം 5 . പരീക്ഷാ ഫീസായി ജില്ലാ മിഷൻ കോഓർഡിനേറ്റർ, ഇടുക്കി എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കുടുംബശ്രീ അംഗമാണെന്നും വെേ്രയ്രജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിന് സിഡിഎസിന്റെ സാക്ഷ്യപത്രവും ഡി.ഡിയും ഉള്ളടക്കം ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ഇടുക്കി ജില്ല, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ, ഇടുക്കി പിൻകോഡ്685603 എന്ന വിലാസത്തിലോ, 7558808716 എന്ന നമ്പറിലോ ബന്ധപ്പെടാം



