
ഓര്‍മകളുടെ കൈയും പിടിച്ച് പഠിക്കാന്‍ അവർ വീണ്ടും പള്ളിക്കൂടത്തിലേക്ക്; കുടുംബശ്രീ ശക്തീകരണ ക്യാമ്പയിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ 16,546 അയല്‍ക്കൂട്ടത്തിലെ 2,63,009 വനിതകള്‍ വീണ്ടും സ്‌കൂളിലേക്ക്
കോട്ടയം: കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ വനിതകള്‍ തിരികെ സ്‌കൂളിലേക്ക്.
പാവാടയും വട്ടപ്പൊട്ടും കുത്തിയ ഓര്‍മകളുടെ കൈയും പിടിച്ച് പഠിക്കാന്‍ വീണ്ടും പള്ളിക്കൂടത്തിലേക്ക് എത്തുകയാണിവര്‍.
കുടുംബശ്രീ ശക്തീകരണ കാമ്ബയിന്‍റെ ഭാഗമായാണ് ജില്ലയിലെ 16,546 അയല്‍ക്കൂട്ടത്തിലെ 2,63,009 വനിതകള്‍ സ്‌കൂളിലേക്ക് വീണ്ടും എത്തുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ പുനരവതരിപ്പിക്കുന്ന മാതൃകയിലാണ് പരിശീലനം. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് വിവിധ സ്‌കൂളുകളിലെ അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിലെ ഒരു ദിവസം എങ്ങനെയാണോ അതുപോലെ അഞ്ച് പീരീഡ് ആയി പഠന വിഷയങ്ങള്‍ തയാറാക്കിയിരിക്കുന്നു. 78 സിഡിഎസുകളിലെ അയല്‍ക്കൂട്ട അംഗങ്ങളാണ് പഠനത്തിനായി സ്‌കൂളുകളിലെത്തുക.
ഇതിനായി 500 ഓളം ക്ലാസ് മുറി ജില്ലയില്‍ സജ്ജമാക്കും. ഓരോ സിഡിഎസിനു കീഴിലുമുള്ള വിദ്യാലയങ്ങളിലാകും അയല്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുക. സംസ്ഥാനത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ പഠിതാക്കളായി എത്തുന്നു എന്നതാണ് കാമ്പയിന്‍റെ മുഖ്യ സവിശേഷത.
സിഡിഎസ് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങള്‍, ജില്ലാമിഷന്‍ ജീവനക്കാര്‍, കുടുംബശ്രീ സ്‌നേഹിത ഉദ്യോഗസ്ഥര്‍ എന്നിവരും കാമ്പയിനില്‍ പങ്കാളിയാകും.
താത്പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂണിഫോമും ധരിക്കാം. സ്‌കൂള്‍ അധികൃതര്‍ അധ്യാപകര്‍ എന്നിവരോടൊപ്പം എന്‍സിസി, എന്‍എസ്‌എസ്, പിടിഎ, പ്രാദേശിക ക്ലബ്ബുകള്‍ എന്നിവരുടെ സഹകരണവും ഉറപ്പാക്കിയാണ് കാമ്ബയിന്‍ നടത്തുന്നത്.
തിരികെ സ്‌കൂളിന്‍റെ ജില്ലയിലെ പരിപാടികള്‍ക്ക് അയ്മനം കുടമാളൂര്‍ എല്‍പി സ്‌കൂളില്‍ മന്ത്രി വി.എന്‍. വാസവന്‍ ഇന്നു തുടക്കം കുറിക്കും.