
കുടുംബശ്രീക്ക് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. പിആര്‍ തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുക.
സ്‌റ്റൈപ്പന്റിന് പുറമെ, അലവന്‍സുകളും അനുവദിക്കും. താല്‍പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബശ്രീ ജില്ല മിഷന് കീഴില്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവ്.
ഒരു വര്‍ഷമാണ് ജോലിയുടെ കാലാവധി.
യോഗ്യത
ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ ടെലിവിഷന്‍ ജേണലിസം/പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതിലെങ്കിലും പിജി ഡിപ്ലോമ ഉണ്ടായിരിക്കണം.
സ്വന്തമായി പത്രക്കുറിപ്പുകള്‍ വീഡിയോ സ്‌റ്റോറികള്‍ തയ്യാറാക്കാന്‍ കഴിവുള്ളവരായിരിക്കണം.
സ്വന്തമായി ഷൂട് ചെയ്ത് എഡിറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന.
സ്‌റ്റൈപ്പന്റ്
പ്രതിമാസം 10,000 രൂപ അനുവദിക്കും. പുറമെ 5000 രൂപ അസല്‍ യാത്രാബത്തയും അനുവദിക്കും.
തൊഴില്‍ വിവരണം
പത്രക്കുറിപ്പ് തയ്യാറാക്കുക
റിപ്പോര്‍ട്ടിങ്
ഡോക്യുമെന്റേഷന്‍
വെബ്‌സൈറ്റ് അപ്‌ഡേഷന്‍
സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്
നൂതന പരിപാടി ആവിഷ്‌കരണം
ജില്ലാതല ഇവന്റുകളുടെ പിആര്‍ കോര്‍ഡിനേഷന്‍
ഓഡിയോ, വീഡിയോ സ്‌റ്റോറി നിര്‍മ്മാണം
പിആര്‍ സംബന്ധമായ മറ്റ് പ്രവര്‍ത്തനങ്ങള്‍
സംസ്ഥാന ജില്ല മിഷനുകള്‍ നല്‍കുന്ന മറ്റ് ചുമതലകള്‍
ഇന്റര്‍വ്യൂ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 3ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കുക. അന്നേ ദിവസം രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ നടക്കുക.
സ്ഥലം: കുടുംബശ്രീ ജില്ലമിഷന്‍ കാര്യാലയം, രണ്ടാംനില, ജില്ലാപഞ്ചായത്ത് കെട്ടിടം, പട്ടം, തിരുവനന്തപുരം.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത, തെളിയിക്കുന്ന അസല്‍ രേഖകളും, ആയതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാവണം.
ഉദ്യോഗാര്‍ഥികള്‍ കൃത്യമായ ഇ-മെയില്‍ വിലാസം ബയോഡാറ്റയില്‍ രേഖപ്പെടുത്തേണ്ടതാണ്. ടി വിഷയത്തിന്‍മേലുള്ള കത്തിടപാടുകളും ഇമെയില്‍ മുഖേന നല്‍കുന്നതാണ്. കൂടാതെ പൊതുനിര്‍ദേശങ്ങള്‍ കുടുംബശ്രീ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും



