play-sharp-fill
പണിക്ക് ആളെ തപ്പി നടന്ന് വലഞ്ഞോ…? ഇനി ജോലി എന്താണെന്ന് പറഞ്ഞാൽ  മതി.. ജോലിക്കാർ വീട്ടിലെത്തും; വീട്ടുജോലി മുതൽ പ്ലംബിംഗ് വരെയുള്ള ഏത് ജോലിയും ചെയ്യാൻ ഇനി കുടുംബ്രശ്രീയുടെ ‘ക്വിക് സെർവ് ‘

പണിക്ക് ആളെ തപ്പി നടന്ന് വലഞ്ഞോ…? ഇനി ജോലി എന്താണെന്ന് പറഞ്ഞാൽ മതി.. ജോലിക്കാർ വീട്ടിലെത്തും; വീട്ടുജോലി മുതൽ പ്ലംബിംഗ് വരെയുള്ള ഏത് ജോലിയും ചെയ്യാൻ ഇനി കുടുംബ്രശ്രീയുടെ ‘ക്വിക് സെർവ് ‘

തൊടുപുഴ: ഇനി പണിക്ക് ആളെ തപ്പി നടന്ന് വിഷമിക്കേണ്ട, ജോലി എന്താണെന്ന് മാത്രം പറഞ്ഞാൽ മതി ആളെ കുടുംബശ്രീ വീട്ടിലെത്തിക്കും. വീട്ടുജോലി മുതൽ പ്ലംബിംഗ് വരെയുള്ള ഏത് ജോലിയും ചെയ്യാൻ ഇനി കുടുംബ്രശ്രീയുടെ ‘ക്വിക് സെർവ് ‘ പദ്ധതിയുണ്ടാകും.

വീട്ടുജോലി, രോഗി വയോജന പരിചരണം, പാചകം, സെക്യൂരിറ്റി, ഡ്രൈവിംഗ്, കൃഷിപ്പണി, വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ ജോലി, ഇലക്ട്രിക്, പ്ലംബിംഗ്, ഇന്റീരിയർ വർക്ക് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രാപ്തരായവരുടെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നഗരങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. നിലവിൽ തിരുവനന്തപുരം ജില്ലയിലടക്കം സംസ്ഥാനത്തെ പല നഗരസഭയിലും പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ കട്ടപ്പന നഗരസഭയെയാണ് ആദ്യഘട്ടമെന്ന നിലയിൽ പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പിന്നീട് തൊടുപുഴ നഗരസഭയിലേക്ക് വ്യാപിപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടപ്പന നഗരസഭാ പരിധിയിലുള്ള 20 അംഗങ്ങളുടെ കോർഗ്രൂപ്പ് രൂപീകരിക്കൽ, പരിശീലനം എന്നിവ നടന്നു വരികയാണ്. ഇവർക്ക് പ്രത്യേകമായ യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവ നൽകും. നഗരസഭാ സെക്രട്ടറി, സി.ഡി.എസ് പ്രതിനിധികൾ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്ററുടെ പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് ഏകോപന ചുമതല.

പ്രത്യേകമായി സജ്ജമാക്കിയ ആപ്പ് കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. തൊഴിൽ ബാങ്കിന് സമാനമായ സംവിധാനമാണ് ക്വിക്ക് സെർവ് പദ്ധതിയിലൂടെ കുടുംബശ്രീ മിഷൻ ആവിഷ്‌കരിക്കുന്നത്. കുടുംബശ്രീക്ക് കീഴിൽ ചെറുകിട സംരംഭക യൂണിറ്റായി ഇവ രജിസ്റ്റർ ചെയ്യും.

സംസ്ഥാന വ്യാപകമായി പദ്ധതിയുടെ ലോഞ്ചിംഗ് 31ന് നടത്താനാണ് സർക്കാർ തീരുമാനം. ആവശ്യമുള്ള സേവനങ്ങൾ, സ്ഥലം, സമയം എന്നിവ തിരഞ്ഞെടുക്കാനും നിരക്ക് അറിയാനും പോക്കറ്റ് മാർട്ട് എന്ന ആപ്പിലൂടെ സാധിക്കും. ഓരോ നഗരസഭാ പ്രദേശങ്ങളിലും പദ്ധതികൾക്ക് പ്രത്യേകം ഫോൺ നമ്പരുകളും ലഭ്യമാക്കും.

നിലവിൽ പോക്കറ്റ് മാർട്ട്ആപ്പ് മാർഗമുള്ള പ്രവർത്തനങ്ങൾ നഗരത്തിൽ എവിടെയും ആരംഭിച്ചിട്ടില്ല. ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നത് നഗരസഭയിൽ നൽകിയിരുന്ന കോൺടാക്ട് നമ്പർ മുഖേനയാണ്. ഇടുക്കിയിൽ 8921203347 എന്ന നമ്പറിൽ വിളിച്ചാൽ സേവനം ലഭിക്കും.

‘പദ്ധതി ഏറെ പ്രയോജനമാകുന്നത് വൻകിട നഗരവാസികൾക്കാണ്. നിലവിൽ മികച്ച പ്രതികരണമാണ് നടപ്പിലാക്കിയ നഗരസഭയിൽ നിന്ന് ലഭിക്കുന്നത്. അതിനാൽ തന്നെ സജ്ജമാക്കുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനാണ് തീരുമാനം’