
കോട്ടയം: കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2025ന് തിരശീല വീണപ്പോൾ 217 പോയിന്റ് നേടി വിജയകിരീടം കരസ്ഥമാക്കി കണ്ണൂർ ജില്ല.
അഞ്ചുവർഷം കിരീടജേതാക്കളായ കാസർഗോഡ് ജില്ലയെ പിന്തള്ളിയാണ് കണ്ണൂർ ജില്ല ജേതാക്കളായത്. സ്റ്റേജ് ഇനങ്ങളിലും സ്റ്റേജ് ഇതര ഇനങ്ങളിലും മികവ് തെളിയിച്ചാണ് കണ്ണൂർ വിജയം ഉറപ്പിച്ചത്.
197 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി കാസർകോഡ് ജില്ലയും 104 പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി തൃശൂർ ജില്ലയും പ്രതിഭ തെളിയിച്ചു. ആതിഥേയരായ കോട്ടയം ജില്ല 53 പോയിന്റ് നേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയികൾക്കുള്ള പുരസ്‌കാര വിതരണം ജോസ് കെ മാണി എം.പി നിർവഹിച്ചു.
14 വേദികളിൽ 49 ഇനങ്ങളിലായി 3,500 മത്സരാർഥികളാണ് മത്സര പോരാട്ടത്തിൽ പങ്കുചേർന്നത്. സംസ്ഥാനത്തെ എഡിഎസ്, സിഡിഎസ്, ബ്ലോക്ക്, ജില്ലാ തലങ്ങളിലെ വിജയികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്.
വിജയികൾക്കുള്ള പുരസ്‌കാര വിതരണത്തോടൊപ്പം കലോത്സവത്തിന് ആതിഥ്യം വഹിച്ച അതിരമ്പുഴ സി.ഡി.എസ്, കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കലക്കൂട്ടം2കെ25’ റീൽസ് മത്സരത്തിൽ വിജയിയായ ഷിജിൽ കാരായി, കലോത്സവ നഗരിയിൽ ശുചിത്വം ഉറപ്പു വരുത്തിയ ഹരിതകർമ സേനാംഗങ്ങൾ, ഏഷ്യൻ ഈവന്റ്‌സ് എന്നിവർക്കുളള ആദരം ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗവ്‌ലി ജോർജ് എന്നിവർ നൽകി