
മലപ്പുറം: കുടുംബശ്രീ ഉല്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതി മുഖേന ഈ സാമ്പത്തിക വർഷം ഏപ്രില്‍ മുതല്‍ ഒക്ടോബർ വരെ നടന്നത് മൂന്ന് കോടിയുടെ വിറ്റുവരവ്.
അരീക്കോട്, കൊണ്ടോട്ടി, കാളികാവ്, മലപ്പുറം, മങ്കട, നിലമ്പൂർ, പെരിന്തല്‍മണ്ണ, തിരൂർ, തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ ബ്ലോക്കുകളില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. താനൂർ, കുറ്റിപ്പുറം, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിലാണ് പദ്ധതി ആരംഭിക്കാനിരിക്കുന്നത്.
താനൂരില്‍ പദ്ധതിയുടെ പ്രാരംഭജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാത്തോടെയോ അടുത്ത വർഷം ആദ്യമോ ഉദ്ഘാടനം നടത്താനാണ് പദ്ധതി. കുറ്റിപ്പുറം ബ്ലോക്കില്‍ ഈ മാസം പദ്ധതിയുടെ പ്രാരംഭ ജോലികള്‍ ആരംഭിക്കും. അടുത്ത വർഷം ജനുവരി ആദ്യ ആഴ്ചയോടെ ഉദ്ഘാടനം നടത്താനാണ് പദ്ധതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളില്‍ അടുത്ത വർഷം മാർച്ചില്‍ ഉദ്ഘാടനം നടത്താനും പദ്ധതിയുണ്ട്. ജില്ലയിലെ ഓരോ ബ്ലോക്കിലുമുള്ള ഹോം ഷോപ്പ് ഓണർമാരുടെ എണ്ണം 200 ആയി ഉയർത്താനാണ് പദ്ധതി. നിലവില്‍ ഒരു ബ്ലോക്കില്‍ ഏകദേശം 100 പേരാണ് ഉള്ളത്. 1,000ത്തോളം ഹോം ഷോപ്പ് ഓണർമാരാണ് ജില്ലയിലുള്ളത്.




