തിരുവനപുരം: സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍-കുടുംബശ്രീക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. പദ്ധതിക്ക് കീഴില്‍ സെക്യൂരിറ്റി ഓഫീസര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.
ആകെയുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ മെയ് 24ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബശ്രീ ജില്ല മിഷന് കീഴില്‍ സെക്യൂരിറ്റി ഓഫീസര്‍ കരാര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
യോഗ്യത
സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
സെക്യൂരിറ്റി മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
കുടുംബശ്രീ അംഗമായിരിക്കണം.
ഇടുക്കി ജില്ലയില്‍ സ്ഥിര താമസമുള്ളവരായിരിക്കണം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി, അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/ പ്രസിഡന്റ് എന്നിവരുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി എഡിഎസ് ചെയര്‍പേഴ്‌സണ്‍/ സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി ഇടുക്കി ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ, തപാല്‍ മുഖേനയോ എത്തിക്കണം. അവസാന തീയതി മെയ് 24 വൈകുന്നേരം 5 മണി.
അപേക്ഷയോടൊപ്പം ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം ഓക്‌സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇവ ഉള്ളടക്കം ചെയ്യേണ്ടതാണ്.
വിലാസം: ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, പൈനാവ്, പിഒ കുയിലിമല, ഇടുക്കി ജില്ല.
പിന്‍: 685603
ഫോണ്‍: 0486 232223