കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ അനുവദിക്കുന്നതിലെ വിവേചനം അന്വേഷിക്കണം : കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവാർപ്പ് : പഞ്ചായത്തിൽ കോവിഡ് 19 മായി ബന്ധപ്പെട്ട് കുടുംബശ്രീ ഗ്രൂപ്പുകൾക്ക് വായ്പ അനുവദിക്കുന്നത് മായി ബന്ധപ്പെട്ട വിവേചനം അന്വേഷിക്കണമെന്ന് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു .

കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ കുടുംബശ്രീ അംഗങ്ങൾക്ക് 20000 രൂപ വീതം നൽകുമെന്നാണ് ഗവൺമെൻ്റ് പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അതിന് ശേഷം ഓരോ കുടുംബശ്രീ അംഗങ്ങൾക്കും 5000 രൂപ വീതമാണ് ബാങ്കുകൾ വായ്പ നൽകുന്നത്. എന്നാൽ കോട്ടയം ടൗണിലെ ഒരു ബാങ്ക് പഞ്ചായത്തിലെ ചില ഗ്രൂപ്പുകൾക്ക് 20000 വീതവും മറ്റ് ഗ്രൂപ്പുകൾക്ക് 5000 രൂപ വിതവും നൽകുകയാണ് ഇതിനെ കുറിച്ച് അന്വേഷണം വേണമെന്ന് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ ആവശ്യപ്പെട്ടു.