ബാലൻസ് ഫോർ ബെറ്റർ പ്രമേയമാക്കി കുടുംബശ്രീയുടെ വനിതാ ദിനാഘോഷം
സ്വന്തംലേഖകൻ
കോട്ടയം: സാമൂഹ്യ പുരോഗതിയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ബാലൻസ് ഫോർ ബെറ്റർ എന്നത് പ്രമേയമാക്കി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വർണ്ണാഭമായ പരിപാടികളോടെ വനിതാ ദിനം ആഘോഷിക്കുന്നു. മാമൻ മാപ്പിള ഹാളിൽ നടക്കുന്ന ആഘോഷ പരിപാടി രാവിലെ 10.30 ന് ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കർ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.
സബ് കളക്ടർ ഈഷാ പ്രിയ ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ജില്ലാ മിഷൻ കോർഡിനേറ്റർ പി.എൻ സുരേഷ് ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിക്കും, സി.ഡി.എസ് ചെയർപേഴ്സൺമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകർ കലാപരിപാടിയും അവതരിപ്പിക്കും.
Third Eye News Live
0