അമ്മയ്ക്ക് കൂട്ടായി ജാനകികുട്ടിയും;കലോത്സവ വേദിക്ക് കൗതുകമായി കുരുന്നുകൾ

Spread the love

കോട്ടയം: അതിരമ്പുഴയിൽ നടക്കുന്ന ആറാമത് സംസ്ഥാന കുടുംബശ്രീ കലോത്സവത്തിൽ അമ്മയ്‌ക്കൊപ്പം കൊല്ലത്ത് നിന്നുള്ള ഒരു വയസ്സുകാരി ജാനകികുട്ടിയും എത്തി. കൊല്ലം ജില്ലയിലെ പന്മനഗ്രാമപഞ്ചായത്ത് മകരന്ദം കുടുംബശ്രീ അയൽക്കൂട്ട അംഗമായ അഞ്ചുവിന്റെ മകളാണ് ജാനകി.

പ്രധാന വേദിയായ ഒന്നിൽ അമ്മ അഞ്ചു തിരുവാതിര മത്സരത്തിൽപങ്കെടുക്കുന്നതിനിടെ താഴെ അമ്മയുടെ കൂട്ടുകാരികളുടെ കൈകളിൽ കുറുമ്പുകാട്ടി അവൾ ഇരുന്നു.

അമ്മ മത്സരം കഴിഞ്ഞു ഇറങ്ങുന്നതുവരെ ഓരോരുത്തരുടെയും കൈകളിലായിരുന്നു അവൾ.ജാനകി മാത്രമല്ല, പല വേദികളിലും കൈക്കുഞ്ഞുങ്ങളുമായി മത്സരത്തിനെത്തിയ അമ്മമാരുണ്ടായിരുന്നു. മത്സരാർഥികളായെത്തിയവരുടെ ചെറിയ കുട്ടികൾ കൂട്ടുകൂടി ഓടിക്കളിക്കുന്ന കാഴ്ചയും കലോത്സവ വേദിക്ക് കൗതുകമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group