
കോട്ടയം : രാവിലെ 10 മണി വരെ കനത്ത മഴ. ജില്ലയിൽ റെഡ് അലേർട്ട്. മഴയെങ്ങനെ കലോത്സവത്തെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു കുടുംബശ്രീ ഭാരവാഹികളും സംഘാടക സമിതി ഭാരവാഹികളും. എന്നാൽ ഉദ്ഘാടന സമ്മേളനം കഴിഞ്ഞതോടെ മഴ ശമിച്ചു. പിന്നെ ഇടയ്ക്കിടയ്ക്ക് ചന്നംപിന്നം മഴ പൊടിഞ്ഞെങ്കിലും കലോത്സവത്തെ തെല്ലും ബാധിച്ചില്ല. കലോത്സവ അരങ്ങിന് മാറ്റ് ഒട്ടും കുറഞ്ഞതുമില്ല.ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ജൂനിയർ വിഭാഗം 18 മുതൽ 40 വയസ് വരെയുള്ളവരാണ് പങ്കെടുക്കുന്നത്. സീനിയർ വിഭാഗത്തിൽ 40 വയസിന് മുകളിൽ പ്രായമുള്ളവരും. വൈകുന്നേരമായതോടെ കലോത്സവം കാണാൻ സദസ്സു നിറഞ്ഞ് കാണികളുമെത്തി.