
വിപണന മേളയ്ക്ക് ഇറങ്ങി കുടുംബശ്രീ ; ഒരുക്കിയിരിക്കുന്നത് മായം ചേര്‍ക്കാത്ത ഭക്ഷണ സാധനങ്ങൾ
മായം ചേർക്കാത്ത ഭക്ഷണ സാധനങ്ങൾ തന്നെ ആണ് കുടുംബശ്രീ അംഗങ്ങളുടെ വിപണന മേളയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടുന്നത്.മാസത്തില്‍ മൂന്ന് ദിവസമോ അഞ്ചു ദിവസമോ ആണ് ജില്ല മിഷൻ്റെ അംഗങ്ങള്‍ ചേർന്ന് തിരുവാങ്കുളത്തും തൃപ്പൂണിത്തുറയിലും വിപണന മേളക്കായ് കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്റ്റാള്‍ ഇട്ട് നല്‍കാറുള്ളത്.മായങ്ങള്‍ ഒന്നും ഇല്ലാത്ത വീട്ടില്‍ തന്നെ ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ ആണ് വില്‍ക്കുന്നത്.
എല്ലാ പ്രാവശ്യത്തെയും പോലെ ഈ തവണയും തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്ര ഉത്സവത്തിന് തിരുവാങ്കുളം CDS ൻ്റെയും തൃപ്പൂണിത്തുറ CDS ൻ്റെയും ജില്ല മിഷൻ്റെയും അംഗങ്ങള്‍ ഒരുമിച്ച് ചേർന്ന് ഉത്സവത്തിനോട് അനുബന്ധിച്ച് 10 ദിവസത്തേക്ക് വിപണന മേള നടത്താൻ സ്റ്റാള്‍ ഇട്ട് കൊടുത്തിരുന്നു.സ്വന്തമായി ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ യാതൊരു വിധ തടസവും കൂടാതെ വില്‍ക്കാനും നല്ല രീതിയില്‍ ലാഭം ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. ഉത്സവ സമയങ്ങളില്‍ വൈകുന്നേരങ്ങളില്‍ ആണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്. വിപണന മേള കഴിഞ്ഞ് രാത്രി 10 മണി അല്ലെങ്കില്‍ 11 മണിക്കാണ് ഇവർ വീട്ടില്‍ പോവുന്നത്.
വിപണന മേളയില്‍ നാടൻ പച്ചക്കറികള്‍, ബബ്ലൂസ് നാരങ്ങ, ഉപ്പിലിട്ട ലൂബിക്ക, മാങ്ങ നെല്ലിക്ക, ഇതൊക്കെ ആണ് ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്നത്. പിന്നെ വിവിധ തരം അച്ചാറുകള്‍, പാനി പൂരി, ആഭരണങ്ങള്‍ എന്നിവയും ഉണ്ട്. വൈകുന്നേരങ്ങളില്‍ തട്ട് ദോശ, സാൻവിച്, ചുക്കുകാപ്പി ഇവയെല്ലാം ഇവിടെ ലഭ്യമാണ്. ഇത് കൂടാതെ ചിപ്സ്, അവലോസുണ്ട, അവലോസ് പൊടി, ചമ്മന്തി പൊടി, ഗോതമ്ബ് പൊടി, റാഗി പൊടി, പുട്ട് പൊടി എന്നിവയും ഇവിടെ കിട്ടും. കുടുംബശ്രീ അംഗങ്ങളുടെ ഒരു കൂട്ടായ്മ ആണ് ഇവിടെ കാണാൻ സാധിക്കുന്നത്. സ്ഥിരമായി ഒരുപാട് കസ്റ്റമേഴ്സ് ഇവർക്ക് ഉണ്ട്. കൂടാതെ ഇവിടുത്തെ നാട്ടുകാർ ഇവർക്ക് നല്ല പിന്തുണ ആണ് നല്‍കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
