സൂപ്പര്‍ ഹിറ്റായി കുടുംബശ്രീയുടെ ഓണ പൂ കൃഷി; വിറ്റത് 5673 കിലോ പൂക്കൾ, വിറ്റുവരവ് 13 ലക്ഷം രൂപ

Spread the love

മലപ്പുറം: വമ്പൻ ഹിറ്റായി കുടുംബശ്രീയുടെ ഓണ പൂ കൃഷി. ഇത്തവണത്തെ ഓണത്തിന് കുടുംബശ്രീ മലപ്പുറം ജില്ല മിഷന് കീഴില്‍ 5673 കിലോ പൂക്കളാണ് വിറ്റഴിച്ചത്. പൂ കൃഷിയിലൂടെ മാത്രം വിറ്റുവരവായി കുടുംബശ്രീയ്ക്ക് ലഭിച്ചത് 1319380 രൂപയാണ്.

മായവും വിഷവും കലരാത്ത പൂക്കള്‍ ന്യായമായ വിലയ്ക്ക് വിപണിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പൂകൃഷിയുമായി രംഗത്തെത്തിയത്. ഓറഞ്ച് മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് 90 ശതമാനത്തോളം കൃഷി ചെയ്തത്.

ജില്ലയില്‍ നിലമ്പൂർ, കാളികാവ്, കൊണ്ടോട്ടി, തിരൂരങ്ങാടി തുടങ്ങിയ ബ്ലോക്കുകളിലാണ് വലിയ രീതിയില്‍ കൃഷി ചെയ്തത്. ചില ഭാഗങ്ങളില്‍ പ്രതീക്ഷിച്ച വില്‍പനയില്‍ നേരിയ ഇടിവുവന്നെങ്കിലും ഭൂരിഭാഗം സി ഡി എസുകളിലും കുടുംബശ്രീ പുക്കള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഓണം മുന്നില്‍ക്കണ്ട് 77 സി ഡി എസുകളിലെ 295 സംഘകൃഷി ഗ്രൂപ്പുകളാണ് 99.9 ഏക്കര്‍ സ്ഥലത്ത് പൂ കൃഷി ചെയ്തത്. ഓണവിപണി പിടിച്ചെടുക്കാന്‍ 1180 കുടുംബശ്രീ കര്‍ഷകരും സംഘകൃഷി ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023ല്‍ ആരംഭിച്ച പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ആളുകളിൽ നിന്ന് ലഭിച്ചതെന്ന് കുടുംബശ്രീ അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ സജീവമാക്കുക എന്നതാണ് കുടുംബശ്രീ അംഗങ്ങൾ ലക്ഷ്യമിടുന്ന.