കുടുംബക്കോടതിയിലെ വാറണ്ട് നൽകി: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസുകാരന്റെ ഡ്യൂട്ടി തടയപ്പെടുത്തിയവർക്ക് മൂന്നു മാസം തടവ്
സ്വന്തം ലേഖകൻ
കോട്ടയം: കുടുംബക്കോടതിയിലെ സമൻസ് നൽകിയതിന്റെ പേരിൽ മെഡിക്കൽ കോളേജ് ആശുപത്രി എയ്ഡ് പോസ്റ്റിലെത്തി പൊലീസുകാരനെ അസഭ്യം പറയുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടു പേർക്ക് മൂന്നു മാസം തടവ്. ആർപ്പൂക്കര വില്ലൂന്നി തെക്കേപ്പുരയ്ക്കല് വിശ്വനാഥന്റെ മകൻ ജിനുമോൻ (47), ആർപ്പൂക്കര കുന്നുംമ്പുറം മൈലാവേലിൽ ചാക്കോ (ചാക്കോച്ചി (37) എന്നിവരെയാണ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്.
2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതിയായ ജിനുമോനെതിരെ നേരത്തെ ഏറ്റുമാനൂർ കുടുംബ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് നടപ്പാക്കാൻ എസ്.ഐയ്ക്കൊപ്പം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുരേഷും എത്തിയിരുന്നു. ഇതിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രി എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ സുരേഷിനെ കണ്ട പ്രതികൾ അസഭ്യം പറയുകയും, ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് പ്രതികളെ മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തു.
വിചാരണ നടത്തിയ കോടതി പൊലീസുകാരന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. തുടർന്ന് പ്രതികൾക്കെതിരെ മൂന്നു മാസത്തെ കഠിന തടവ് ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടൻ പി.അനുപമ ഹാജരായി.

Third Eye News Live
0