പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസ് ;അഭിഭാഷകനുള്‍പ്പടെ രണ്ടു പേരെ പോക്‌സോ നിയമപ്രകാരം പൊലിസ് അറസ്റ്റു ചെയ്തു.

Spread the love

സ്വന്തം ലേഖിക.

കണ്ണൂര്‍: പതിനഞ്ചുവയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ അഭിഭാഷകനുള്‍പ്പടെ രണ്ടു പേരെ പോക്‌സോ നിയമപ്രകാരം കുടിയാന്‍മല പൊലിസ് അറസ്റ്റു ചെയ്തു.

 

വട്ട്യാംതോട് പെരുവാപ്പുഴ സോണി ജേക്കബ്(39) കൈപ്പച്ചേരി ചന്ദ്രന്‍(53) എന്നിവരെയാണ് കുടിയാന്‍മല സി. ഐ മഹേഷ് കെ.നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്. ഐ കെ.സുരേഷ് കുമാര്‍ അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സോണിജേക്കബിന്റെ പിതാവ് ജോണിയും മാതാവ് വത്‌സലയും കേസില്‍ പ്രതികളാണെങ്കിലും ഇവര്‍ ഒളിവിലാണ്. കഴിഞ്ഞ ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.

 

നാലുപേരുംപെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും സോണിയും ചന്ദ്രനും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് ജോണിക്കും വത്‌സലയ്ക്കുമെതിരെ കേസെടുത്തത്.