
കറുകച്ചാല്‍ : പാഴാകുന്നത് ലക്ഷങ്ങള്‍, ഇപ്പോള്‍ അതിനപ്പുറം അപകടഭീഷണിയും. പറഞ്ഞുവരുന്നത്
കറുകച്ചാല്‍ – മണിമല റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പുകളെ പറ്റിയാണ്.
ആരും തിരിഞ്ഞുനോക്കാനില്ലാതെ കാട്ടുവള്ളികള്‍ പടർന്നു കയറിയും തുരുമ്പെടുത്തും ഇവ നശിക്കുകയാണ്. വർഷങ്ങളായി ഇതാണ് സ്ഥിതി. ഇതോടെ നിരവധി കുടുംബങ്ങളിലേക്കുള്ള കുടിവെള്ള വിതരണവും, റോഡ് നിർമ്മാണവും പ്രതിസന്ധിയിലായി.
കറുകച്ചാല്‍ നെത്തല്ലൂർ കുരിശുകവല ബൈപ്പാസ്, നെടുംകുന്നം -മാന്തുരുത്തി റോഡ്, പത്തനാട് – കുളത്തൂർമൂഴി റോഡ് എന്നിവയുടെ അറ്റകുറ്റപ്പണിയുമാണ് അനിശ്ചിതമായി നീളുന്നത്. പല റോഡുകളും തകർന്നിട്ടും, തുക അനുവദിച്ചിട്ടും വർഷങ്ങളായി. ചിലയിടങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിച്ച് പോലുമില്ല. സ്ഥാപിച്ചിടത്താകട്ടെ നിർമ്മാണം സ്തംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുത്തിപ്പൊളിച്ച് കുളമാക്കി
പൈപ്പിടാൻ വേണ്ടി വിവിധ പഞ്ചായത്തുകളിലായി കുത്തിപ്പൊളിച്ച ഗ്രാമീണ റോഡുകള്‍ നിരവധിയാണ്. പലയിടങ്ങളിലും കാല്‍നടയാത്ര പോലും അസാദ്ധ്യമായി. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ തുകയും കൂടി. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് നിർമ്മാണ ജോലികളെ ബാധിക്കുന്നത്.
രാത്രികാലങ്ങളില്‍ അപകടസാദ്ധ്യത
കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകളില്‍ ഭൂരിഭാഗവും കാടുമറഞ്ഞ നിലയിലായതിനാല്‍ വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും ഇടയാക്കുന്നു. റോഡരിക് പൈപ്പ് കവർന്നതോടെ കാല്‍നടയാത്രികർ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. ഇതും അപകടത്തിന് ഇടയാക്കുന്നു.
മൂന്ന് റോഡുകള്‍ക്ക് അനുവദിച്ചത് : 15 കോടി
”എത്രയും വേഗം പൈപ്പുകള്‍ സ്ഥാപിച്ച് ജലവിതരണവും, റോഡ് നിർമ്മാണവും പൂർത്തിയാക്കണം.
ഗ്രാമീണറോഡുകളില്‍ക്കൂടി ഓട്ടം വിളിച്ചാല്‍ പോലും ഓട്ടോറിക്ഷ ഡ്രൈവർമാർ വരാൻ തയ്യാറാകുന്നില്ലന്ന് നാട്ടുകാർ പരാതിപ്പെട്ടു.