play-sharp-fill
ചുറ്റും വെള്ളം; കുടിക്കാൻ വെളളമില്ല; അയ്മനം പഞ്ചായത്തിലെ കരിമഠത്തും ചീപ്പുങ്കലും കുടിവെള്ളക്ഷാമം അതിരൂക്ഷം

ചുറ്റും വെള്ളം; കുടിക്കാൻ വെളളമില്ല; അയ്മനം പഞ്ചായത്തിലെ കരിമഠത്തും ചീപ്പുങ്കലും കുടിവെള്ളക്ഷാമം അതിരൂക്ഷം

സ്വന്തം ലേഖകൻ
കോട്ടയം: വെള്ളത്താൽ ചുറ്റപ്പെട്ട കരീമഠത്തും ചീപ്പുങ്കലും കുടിക്കാൻ വെള്ളമില്ല .അയ്മനം പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളാണിത്.
ജലനിധി പൈപ്പ് ലൈൻ ഉണ്ടങ്കിലും വെള്ളമില്ല.
എന്നാണ്

വെള്ളം കിട്ടുകയെന്ന് അയ്മനം നിവാസികൾ അധികൃതരോട് ചോദിക്കുന്നു. അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട കരീമഠത്തും 20-ാം വാർഡായ ചിപ്പുങ്കലുമാണ് രൂക്ഷമായ കുട്ടി വെള്ളക്ഷാമം അനുഭവപ്പെടുന്നത്. പ്രാഥമികാവശ്യങ്ങൾക്കും വസ്ത്രങ്ങൾ കഴുകുന്നതിനും മറ്റും തോട്ടിലെ വെള്ളമാണ് ആശ്രയം. വേനൽക്കാലത്ത് വെള്ളം മലിനമാകുന്നതും പോളശല്യവും മൂലം തോട്ടിലെ വെള്ളം ഉപയോഗിക്കാനാവില്ല. കുടിവെള്ളം
വിലയ്ക്ക് വാങ്ങിയാണ്

 

പടിഞ്ഞാറൻ മേഖലയുള്ളവർ ഇപ്പോൾ കഴിയുന്നത്.
പ്രദേശത്ത് കിണറില്ല. അതിനാൽ, വെള്ളം വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ് പ്രദേശവാസികൾക്ക്. 1000 ലിറ്റർ കൊളളുന്ന ഒരു ടാങ്ക് വെള്ളത്തിന് 2000, 2500 രൂപയാണ് വില നല്കേണ്ടിവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിലയ്ക്ക് വാങ്ങാൻ കഴിയാത്തവരും വാഹനങ്ങൾ എത്തിച്ചേരാൻ കഴിയാത്ത ഭാഗത്തുള്ളവരും വള്ളത്തിലും മറ്റും പോയി വെള്ളം ഉള്ള സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരേണ്ട ഗതികേടിലാണ്. വർഷങ്ങളായി പ്രദേശവാസികളുടെ ദുരിതം തുടങ്ങിയിട്ട്. നാളിതുവരെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത സ്ഥിതിയാണ്.

 

വേനൽക്കാലം രൂക്ഷമാകുമ്പോൾ സ്ഥിതി രൂക്ഷമാകുന്ന സ്ഥിതിയാണ്.
പൈപ്പ് സ്ഥാപിച്ചിട്ട് എട്ട് വർഷം പിന്നിട്ടുന്നു.എന്നിട്ടും കുടിവെളള പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല