കുടയും ചെരുപ്പും പാന്റും മോഷ്ടിക്കും: വീട്ടിൽ കയറി വയർ നിറയെ ചോറും കറിയും കഴിക്കും: പാത്രങ്ങൾ കിണറ്റിലേക്ക് തള്ളും: വിചിത്ര കള്ളന്റെ പ്രവർത്തിയിൽ ആശങ്കയിൽ കാഞ്ഞിരപ്പള്ളി നിവാസികൾ.

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് മോഷ്ടാവ് വിലസുന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് മോഷണ ശ്രമങ്ങള്‍ അരങ്ങേറുന്നത്.

വീട്ടുമുറ്റത്തിരിക്കുന്ന കുടയും ചെരുപ്പും മുതല്‍ വീട് കുത്തിത്തുറന്ന് ഉള്ളില്‍ക്കയറി പന്റ്സും ഷര്‍ട്ടും മോഷ്ടിക്കുകയും അടുക്കളയില്‍ കയറി ചോറ് കഴിച്ച ശേഷം പാത്രങ്ങള്‍ കിണറ്റില്‍ ഇട്ടിട്ടു പോവുകയും ചെയ്യും.

കഴിഞ്ഞ ദിവസങ്ങളിലായി ഒന്‍പതു വീടുകളിലാണ് മോഷണം നടന്നത്. മോഷ്ടാവ് വീടുകളില്‍ കയറുന്നതിന്റെയും തിരികെ പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാല്‍, മോഷണ ശ്രമങ്ങള്‍ വ്യാപകമായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല ദിവസങ്ങളിലായി ഒമ്പതോളം വീടുകളിലാണ് മോഷണം നടന്നത്. എന്നിട്ടും മോഷ്ടാവിനെ പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ അക്രമകാരിയാകുമോയെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. ഇതോടെ പോലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.