play-sharp-fill
ഒറ്റമഴയിൽ കുടയംപടി കുളമായി: വെള്ളക്കെട്ടിൽ മുങ്ങി കുടയംപടി ജംഗ്ഷനും പരിസരവും; മഴ ചതിച്ചത് വാഹന യാത്രക്കാരെ, കോടികൾ മുടക്കി പണിത റോഡിലെ കുഴിയിൽ നിന്നും കരകയറാനാവാതെ കുടയം പടിക്കാർ

ഒറ്റമഴയിൽ കുടയംപടി കുളമായി: വെള്ളക്കെട്ടിൽ മുങ്ങി കുടയംപടി ജംഗ്ഷനും പരിസരവും; മഴ ചതിച്ചത് വാഹന യാത്രക്കാരെ, കോടികൾ മുടക്കി പണിത റോഡിലെ കുഴിയിൽ നിന്നും കരകയറാനാവാതെ കുടയം പടിക്കാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ കുടയംപടി വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ദിവസത്തെ ഒറ്റ മഴയിലാണ് കുടയംപടി ജംഗ്ഷൻ വെള്ളത്തിൽ മുങ്ങിയത്. ഇതോടെ ഇരുചക്ര വാഹനയാത്രക്കാർ അടക്കമുള്ളവർ ദുരിതത്തിലായി. കോടി ക്കണക്കിന് രൂപ മുടക്കി പണിത കുടയം പടി മെഡിക്കൽ കോളേജ് റോഡിലാണ് ഈ ദുരവസ്ഥ,, മെഡിക്കൽ കോളേജിലേക്ക്  എത്തിയ ആംബുലൻസ് അടക്കം വെള്ളത്തിൽ കുടുങ്ങി


കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് കുടയം പടി ജംഗ്ഷൻ വെള്ളക്കെട്ടായി മാറിയത്. കോട്ടയത്തു നിന്നും മെഡിക്കൽ കോളജ് ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലേയ്ക്കുള്ള പ്രധാന വഴിയിലാണ് കുടയം പടി ജംഗ്ഷൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു വഴി നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസവും കടന്ന് പോകുന്നത്. എന്നാൽ ,കഴിഞ്ഞ ദിവസം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇത് വഴി വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആംബുലൻസുകൾ അടക്കം നിരവധി വാഹനങ്ങൾ ഈ കുരുക്കിൽപ്പെട്ടു.

മുട്ടിന് അടുത്ത് വെള്ളമാണ് റോഡിൽ കെട്ടി നിന്നത്. ഇതേ തുടർന്ന് വാഹനങ്ങൾക്ക് ഒച്ചിഴയും വേഗമായിരുന്നു. കുടയം പടി റോഡിലെ വെള്ളക്കെട്ട് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുടയംപടി , പരിപ്പ് , അയ്മനം , ഒളശ പ്രദേശങ്ങളിലേയ്ക്കുള്ള പ്രധാന യാത്രാമാർഗം ആണ് കുടയം പടി.