കുടയംപടി – പരിപ്പ് റോഡിലെ കുന്നേൽ സ്കൂൾ വളവ് അപകട മേഖലയായി

Spread the love

ഒളശ്ശ: കുടയംപടി – പരിപ്പ് റോഡിൽ പള്ളിക്കവലയ്ക്ക് സമീപം കുമ്മനം റോഡുമായി ചേരുന്ന വളവ് അപകടമേഖലയായി മാറിയിരിക്കുന്നു. ഇരുവശങ്ങളിൽ നിന്നും കാടും പടലും വളർന്ന് റോഡിന്റെ വീതി കവർന്നെടുത്തപ്പോൾ വേഗതയിൽ

ചീറിപ്പാഞ്ഞെത്തുന്ന ബസ്സുകൾ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ളവക്ക് മുന്നിൽ പലപ്പോഴും ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും പെടുന്ന സാഹചര്യം പതിവായിരിക്കുകയാണ്. പലരും ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാത്തതും ഇൻഡിക്കേറ്ററുകൾ ഇടുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ കടന്നു പോകുന്ന വാഹനങ്ങളുമാണ് പലപ്പോഴും അപകടങ്ങളിൽ പെടുന്നത്.

ഏനാദി ഭാഗത്തു നിന്നും ചെറിയ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ വലത്തേക്ക് ഇൻഡിക്കേറ്റർ ഇട്ട് തിരിയാൻ ശ്രമിക്കുമ്പോൾ, പള്ളിക്കവല ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങളെ വളരെ അടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തത്സമയം പിന്നാലെ എത്തുന്ന വാഹനങ്ങൾ ഇടതുവശം വഴി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനാൽ ഇടത്തേയ്ക്കും വലത്തേയ്ക്കും തിരിക്കാൻ കഴിയാതെ അപകടത്തിൽ പെടുന്ന സാഹചര്യമാണിവിടെ. ചെറുതെങ്കിലും നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. റോഡിന് വീതി കൂട്ടി പണിത സമയത്ത് സമീപവാസികൾ സ്ഥലം വിട്ടു കൊടുക്കാതിരുന്നതാണ് പ്രധാന പ്രശ്നമെന്ന് നാട്ടുകാർ പറയുന്നു.

ഇവിടെ കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേഗനിയന്ത്രണത്തിനായി സ്പീഡ് ബാരിയറുകൾ സ്ഥാപിക്കുകയും മറ്റും ചെയ്ത്, ഈ അപകട മേഖലയെ സുരക്ഷിത മേഖലയാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.