video
play-sharp-fill
കുടയംപടിയിലെ വെള്ളക്കെട്ട്: തേർഡ് ഐ വാർത്ത തുണച്ചു; വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ തുടങ്ങി

കുടയംപടിയിലെ വെള്ളക്കെട്ട്: തേർഡ് ഐ വാർത്ത തുണച്ചു; വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ തുടങ്ങി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുടയംപടി കവലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടികൾ ആരംഭിച്ചു. റോഡിൽ മണ്ണിട്ട് ഉയർത്തി റോഡ് നിരപ്പിൽ നിന്നും ഉയർത്തുന്ന നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.

കോട്ടയത്തു നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള ഏറെ തിരക്കേറിയ കുടയംപടി ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വെള്ളംകെട്ടി നിന്നത്. ഈ വെള്ളക്കെട്ടിനെ തുടർന്നു ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് അടക്കം ഉണ്ടായിരുന്നു. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവാണ് വാർത്ത പുറത്തു വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു ഇതുവഴി ദിവസവും നൂറുകണക്കിന് ആംബുലൻസുകളാണ് കടന്നു പോകുന്നത്. ഈ വഴിയിലാണ് വെള്ളക്കെട്ടുണ്ടായി ഗതാഗതക്കുരുക്കുണ്ടായിരിക്കുന്നത്. ഇത് വലിയ അപകടത്തിന് ഇടയാക്കുമെന്ന ആശങ്കയാണ് നാട്ടുകാർ ഉണ്ടായത്. ഇതേ തുടർന്നാണ് നാട്ടുകാർ തേർഡ് ഐ ന്യൂസ് ലൈവുമായി ബന്ധപ്പെട്ടത്.

തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയെ തുടർന്ന് കഴിഞ്ഞ ദിവസം കുടയംപടിയിൽ എത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡിൽ മണ്ണിട്ട് നിരത്തുകയായിരുന്നു. എന്നാൽ, താല്കാലിക സംവിധാനമല്ല വേണ്ടത് മറിച്ച് മഴക്കാലത്തും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണമാണ് അടിയന്തരമായി വേണ്ടതെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.