ഓണരുചിയില്‍ തിളങ്ങി കുടുംബശ്രീ; സദ്യ വിളമ്പി നേടിയത് 9.82 ലക്ഷം

Spread the love

ഓണരുചി ജില്ല ഏറ്റെടുത്തപ്പോള്‍ ഈ വർഷത്തെ ഓണം കുടുംബശ്രീക്ക് ഉത്സവം തന്നെയായിരുന്നു. വലിയ പ്രതീക്ഷ ഇല്ലാതെ തന്നെ ഓണ രുചിയിൽ ലഭിച്ചത് 9,82,800 രൂപയുടെ വിറ്റുവരവ് ആണ്. പായസം ഉള്‍പ്പെടെ 23 കൂട്ടം വിഭവങ്ങളാണ് കുടുംബശ്രീ ആദ്യമായി നടത്തിയ ഓണസ്സദ്യയില്‍ ഉണ്ടായിരുന്നത്.

3510 ഓർഡറുകളാണ് ജില്ലയില്‍ ലഭിച്ചത്. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പ്രവർത്തിച്ച കോള്‍ സെന്ററുകള്‍ മുഖേന 766 ഓർഡറുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംരംഭകർ മുഖേന 2744 ഓർഡറുകളും ലഭിച്ചു. സ്കൂള്‍, കോളേജ്, സ്വകാര്യ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കുടുംബശ്രീയുടെ ഓണസദ്യ എത്തി. ഇതിനു പുറമേയാണ് വീടുകളില്‍നിന്ന് ലഭിച്ച ഓർഡറുകളുമാണ് ലഭിച്ചത്.

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ എട്ട് ബ്ലോക്കില്‍നിന്നായി ജില്ലയിലെ തിരഞ്ഞെടുത്ത 22 യൂണിറ്റുകളാണ് ഓണസ്സദ്യ ഒരുക്കിയത്. ഓഗസ്റ്റ് 28 മുതലാണ് സദ്യ എത്തിച്ചുതുടങ്ങിയത്. തിരുവോണദിവസംവരെയായിരുന്നു സദ്യ നല്‍കാൻ പദ്ധതിയെങ്കിലും നിരവധിപേർ വീണ്ടും ബന്ധപ്പെട്ടതോടെ ശനിയാഴ്ചയും ബുക്കിങ് സ്വീകരിച്ചു. സദ്യ രണ്ട് ദിവസംകൂടി നീട്ടി. ശനിയാഴ്ച 30 പേർക്ക് സദ്യനല്‍കി. ഞായറാഴ്ചയും 40-ഓളം പേരുടെ വീട്ടില്‍ സദ്യയെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവോണത്തിന് മുഴുവൻ ഓർഡറുകളും വീടുകളില്‍നിന്നായിരുന്നു. പറക്കോട് ബ്ലോക്കില്‍ പള്ളിക്കലാണ് കൂടുതല്‍ പേർ സദ്യ ഓർഡർ ചെയ്തത്. പത്തനംതിട്ട, പന്തളം, തിരുവല്ല എന്നിവിടങ്ങളില്‍നിന്ന് ഒട്ടേറെ ഓർഡറുകള്‍ ഉണ്ടായിരുന്നു.500-ല്‍ അധികമുള്ള ഓർഡറുകളില്‍ ഒരുസദ്യയ്ക്ക് 180 രൂപയും 250 മുതല്‍ 500 വരെയുള്ളവയ്ക്ക് 200 രൂപയും 100 മുതല്‍ 250 വരെയുള്ളവയ്ക്ക് 230 രൂപയും 100 വരെയുള്ള ഓർഡറുകള്‍ക്ക് 280 രൂപയുമായിരുന്നു നിരക്ക്.

ബുക്കിങ് നടത്തിയ വീടുകള്‍ക്ക് എറ്റവും അടുത്തുള്ള യൂണിറ്റാണ് സദ്യ എത്തിച്ച്‌ നല്‍കിയത്. യൂണിറ്റിന് അഞ്ച് കിലോമീറ്ററിന് ഉള്ളിലാണ് ഓർഡർ എങ്കില്‍ സൗജന്യ ഡെലിവറിയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വലിയതോതില്‍ എറ്റെടുത്തതിനാല്‍ അടുത്തവർഷം വിപുലമായി നടത്താൻ തിരുമാനിച്ചിട്ടുണ്ട്-കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്. ആദില പറഞ്ഞു.