കോട്ടയം കുടമാളൂർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നാമകരണ തിരുനാളിന് ഇന്നു കൊടിയേറും:വൈകുന്നേരം 6.45ന് ആർച്ച്‌ പ്രീസ്റ്റ് റവ.ഡോ. ജോർജ് മംഗലത്തില്‍ കൊടിയേറ്റും.

Spread the love

കുടമാളൂർ: വിശുദ്ധ അല്‍ഫോൻസാമ്മയുടെ മാതൃ ഇടവകയായ കുടമാളൂർ സെന്‍റ് മേരീസ് മേജർ ആർക്കിഎപ്പിസ്ക്കോപ്പല്‍ ദേവാലയത്തില്‍ വിശുദ്ധയുടെ നാമകരണ തിരുനാളിന് ഇന്നു കൊടിയേറും.

വൈകുന്നേരം 6.15നു ജപമാല. 6.45ന് ആർച്ച്‌ പ്രീസ്റ്റ് റവ.ഡോ. ജോർജ് മംഗലത്തില്‍ കൊടിയേറ്റും.

തുടർന്ന് തിരുനാള്‍ കുർബാന, നൊവേന. 11 വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനയും തുടർന്ന് നൊവേനയും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുക്കർമങ്ങള്‍ക്ക് ആർച്ച്‌പ്രീസ്റ്റ് റവ.ഡോ. ജോർജ് മംഗലത്തില്‍, ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജസ്റ്റിൻ വരവുകാലായില്‍, ഫാ. സുനില്‍ ആന്‍റണി എന്നിവർ നേതൃത്വം നല്‍കും.