video
play-sharp-fill

Saturday, May 17, 2025
Homeflashനാട് മുഴുവൻ ചുറ്റിക്കറങ്ങി മണർകാട്ടെ ലോറി ഡ്രൈവർ: ക്വാറന്റൈൻ നിർദേശിച്ചിട്ടും ലോറി ഡ്രൈവർ കറങ്ങി നടന്നു;...

നാട് മുഴുവൻ ചുറ്റിക്കറങ്ങി മണർകാട്ടെ ലോറി ഡ്രൈവർ: ക്വാറന്റൈൻ നിർദേശിച്ചിട്ടും ലോറി ഡ്രൈവർ കറങ്ങി നടന്നു; മണർകാട് പെട്രോൾ പമ്പിന് സമീപത്തെ ഇറച്ചിക്കടയിലും മനോരമയ്ക്കു സമീപത്തെ മെഡിക്കൽ സ്റ്റോറിലും എത്തി;ഇറച്ചിക്കടയിലെത്തിയത് പരിശോധനക്ക് ശേഷം; ചേർത്തല വഴി കുടമാളൂരിലും മണർകാടും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ലോറി ഡ്രൈവറുടെ റൂട്ട് മാപ്പ് ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാട് മുഴുവൻ ചുറ്റിക്കറങ്ങി നടന്ന മണർകാട്ടെ കൊറോണ ബാധിതൻ ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന റൂട്ട് മാപ്പ് പുറത്ത്. മഹാരാഷ്ട്രയിൽ നിന്നും എത്തിയ ശേഷം ഇയാൾ മണർകാട് കവലയിൽ പെട്രോൾ പമ്പിനു സമീപത്തെ ഇറച്ചിക്കടയിൽ അടക്കം സന്ദർശനം നടത്തി എന്നു വ്യക്തമാകുന്ന റൂട്ട് മാപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കൊറോണ രോഗം സംശയിക്കുന്നവരെ വീട്ടിൽ നിന്നും ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു സാമ്പിൾ ശേഖരിച്ച ശേഷം തിരികെ ഇതേ ആംബുലൻസിൽ തന്നെ വീട്ടിലെത്തിക്കും എന്ന മുഖ്യമന്ത്രിയുടെ വാദം നിലനിൽക്കെ തന്നെയാണ് മണർകാട്ടെ രോഗ ബാധിതനായ ലോറി ഡ്രൈവറുടെ റൂട്ട് മാപ്പ് ഇത് ലംഘിക്കുന്നതാണ് എന്നു വ്യക്തമാക്കുന്നത്. മാർച്ച് 17 മുതൽ ഏപ്രിൽ 23 വരെയുള്ള റൂട്ട് മാപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ദിവസങ്ങളിൽ ക്വാറന്റൈനിൽ കഴിയേണ്ട ഇയാൾ സ്വതന്ത്രമായി സഞ്ചരിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വന്ന റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 17 നാണ് ഇയാൾ കോട്ടയത്തു നിന്നും മഹാരാഷ്ട്രയിലെ അമരാവതി ഓറഞ്ച് പ്ലാന്റേഷനിലേയ്ക്കു ലോറിയുമായി യാത്ര തിരിക്കുന്നത്. മാർച്ച് 20 ന് ഇയാൾ ഇവിടെ എത്തി. 22 ന് ഇവിടുത്തെ ഇടപാടുകൾ അവസാനിപ്പിച്ച ശേഷം തിരികെ കേരളത്തിലേയ്ക്ക് യാത്ര ആരംഭിച്ചു. 25 ന് രാവിലെ പത്തിന് ആലപ്പുഴ ജില്ലയിലെ അരൂരിലെ എ.കെ.എസ് കോൾഡ് സ്‌റ്റോറേജിൽ ഇയാൾ എത്തി. 25 ന് 11.30 ന് ചേർത്തലയിലെ എസ്.എം ഫ്രൂട്ട് സ്റ്റാളിൽ കയറിയ ഇയാൾ, ഉച്ചയ്ക്ക് രണ്ടിന് കുടമാളൂർ പി.എസ് ഫ്രൂട്ട് സ്റ്റാളിൽ എത്തി. തുടർന്നു 2.15 ന് കുടമാളൂരിലെ സെന്റ് ജോർജ് ബേക്കറിയിൽ കയറി ഭക്ഷണം കഴിച്ചു. 25 ന് വൈകിട്ട് കോട്ടയം ജനറൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്ത ഇയാളോട് ഇവിടുത്തെ മെഡിക്കൽ ഓഫിസർ ഹോം ക്വാറന്റൈൻ നിർദേശിച്ചു.

എന്നാൽ, ഇത് അനുസരിക്കാതിരുന്ന ഇയാൾ 13 ദിവസം പൂർത്തിയാക്കിയ ഏപ്രിൽ ഏഴിന് രാവിലെ 11.30 ന് കോട്ടയം മാർക്കറ്റിൽ എത്തി. 12.30 ന് മണർകാട് കാവുംപടിയിലെ റേഷൻ കടയിലും, 12.45 ന് മണർകാട് പെട്രോൾ പമ്പിന് സമീപത്തെ പച്ചക്കറിക്കടയിലും എത്തി. ഏപ്രിൽ എട്ടിന് രാവിലെ പത്തിന് മണർകാട് കെ.കെ റോഡിൽ തന്നെയുള്ള പെട്രോൾ പമ്പിന് പിന്നിലെ ഇറച്ചിക്കടയിൽ എത്തി.

തുടർന്ന് മണർകാട് പെരുമാനിക്കുളത്തിലെ ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മിൽ ഏപ്രിൽ 15 ന് രാവിലെ 11.നും 12.30 നും മധ്യേ ഇയാൾ എത്തി. രോഗ ലക്ഷങ്ങൾ കണ്ടെത്തിയതിനെ തുടർന്നു 23 ന് രാവിലെ 11.30 ന് ഇയാൾ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തി പരിശോധനയ്ക്കായി സ്വാബ് കൈമാറി. ഇവിടെ നിന്നും ഇറങ്ങി ഉച്ചയ്ക്ക് ഒരു മണിയോടെ മലയാള മനോരമ ഓഫിസിനു എതിർവശത്തുള്ള മെഡിക്കൽ സ്റ്റോറിലും ഇയാൾ കയറി. തുടർന്നു വൈകിട്ട് മൂന്നുമണിയോടെ കാവുംപടിയിലെ റേഷൻ കടയിൽ കയറിയ ഇയാൾ ഇവിടെ നിന്നും വീട്ടിലേയ്ക്കു മടങ്ങി.

ഏപ്രിൽ 24 ന് രോഗം പോസിറ്റീവാണ് എന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇത്തരത്തിൽ ഗുരുതരമായ വീഴ്ചയാണ് ഇയാളുടെ ഹോംക്വാറന്റൈനിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments