കുടമാളൂർ പള്ളി  നസ്രാണി പാരമ്പര്യത്തിന്റെ  ഇറ്റില്ലം : മാർ ജോസഫ് കല്ലറങ്ങാട്ട്

കുടമാളൂർ പള്ളി നസ്രാണി പാരമ്പര്യത്തിന്റെ ഇറ്റില്ലം : മാർ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകൻ

കുടമാളൂർ : സീറോ മലബാർ സഭക്കും തനതായ നസ്രാണി പാരമ്പര്യത്തിനും അതുല്യ സംഭാവനകൾ നൽകിയ കുടമാളൂർ ദൈവാലയം എന്നും വിശ്വാസ ചരിത്ര താളുകളിൽ ഒർമ്മിക്കപ്പെടുന്നു . വിശുദ്ധ അൽഫോൻസാമ്മ, പ്ലാസിഡച്ചനും , ക.നി. മൂസ മാണിക്കത്തനാർ തുടങ്ങിയ ഈ ഇടവക യുടെ അഭിമാന സന്താനങ്ങൾ നല്കിയ സംഭാവനകൾ നിസ്തുലമാണ് . പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ ജീവിത സഹനങ്ങള ദൈവത്തിന് കാഴ്ച്ചവെയ്ക്കാൻ നമ്മുക്ക് പ്രാപ്തരാകാം. സുറിയാനി ഭാഷയിൽ ബലിയർപ്പണ മദ്ധ്യേ പാലാ രൂപത അദ്ധക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി.

വാഹന വെഞ്ചരിപ്പും തുടർന്ന് വൈകുന്നേരം അഞ്ച് മണിക്ക് ലത്തീൻ റീത്തിൽ വിശുദ്ധ കുർബാനയർപ്പണവും നടത്തപ്പെട്ടു തുടർന്ന് പ്രസുദേന്തി വാഴ്ച നടത്തപ്പെട്ടു.
തിരുനാളിന്റെ മൂന്നാം ദിനമായ
ഇന്ന് രാവിലെ 5.15 നു സപ്രാ വി.കുർബ്ബാന റവ.ഫാ ജോയൽ പുന്നശ്ശേരി, 7.00 നുമലങ്കര റീത്തിൽ ആഘോഷമായ വി.കുർബ്ബാന അഭിവന്ദ്യ ജോഷ്യാ മാർ ഇഗ്നാത്തിയോസ് (മാവേലിക്കര മെത്രാപ്പോലീത്താ ) ആർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10.00 നു വി.കുർബ്ബാന പ്രസുദേന്തിമാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി റവ. ഫാ. ആന്റണി കിഴക്കേ വീട്ടിൽ പ്രദക്ഷിണം , 5. 00നു ആഘോഷമായ വി.കുർബ്ബാന അഭിവന്ദ്യ മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ . 6.30 നു നഗര പ്രദക്ഷണം, പ്രസംഗം റവ ഫാ .സെബാസ്റ്റ്യൻ പുന്നശ്ശേരി . 9.00 നു കപ്ലോൻ വാഴ്ച്ച.

തിരുനാളിന്
ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, അസി. വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോസിൻ കൊച്ചുപറമ്പിൽ, ഫാ. ജോയൽ പുന്നശ്ശേരി, പ്രസുദേന്തി ജോസഫ് സ്കറിയ തിരുതാകരിയിൽ, കൈക്കാരന്മാരായ പി.എസ്. ദേവസ്യ പാലത്തൂർ, ജോർജ് കോര തുരുത്തേൽ, റോയി ജോർജ് കുന്നത്തുകുഴി, പാരിഷ് കൗൺസിൽ സെക്രട്ടറി വി.ജെ. ജോസഫ് വേളാശേരിൽ , പിആർഓ അഡ്വ. ജോർജ് ജോസഫ് പാണംപറമ്പിൽ , തിരുനാൾ കമ്മറ്റി ജനറൽ കൺവീനർ റിജോയ് തുരത്തേൽ, ജോയിന്റ് കൺവീനർമാരായ ജോർജ്ജ് പി.ജി. റോസ് വില്ലാ, ഏലിക്കുട്ടി കുഞ്ചെറിയാ വിവിധ കമ്മിറ്റി കൺവീനർമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ വാർഡ് ഭാരവാഹികൾ, കൂട്ടായ്മ ലീഡേഴ്സ് എന്നിവർ നേതൃത്വം നൽകും.