video
play-sharp-fill

കോട്ടയം കുടമാളൂർ പള്ളിയിൽ നീന്തുനേർച്ചയ്ക്ക് തുടക്കം:ഇന്ന് അർധരാത്രി വരെ നീന്തുനേർച്ച തുടരും

കോട്ടയം കുടമാളൂർ പള്ളിയിൽ നീന്തുനേർച്ചയ്ക്ക് തുടക്കം:ഇന്ന് അർധരാത്രി വരെ നീന്തുനേർച്ച തുടരും

Spread the love

കോട്ടയം: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ നീന്തുനേർച്ചയ്ക്കു തുടക്കമായി.

പെസഹ വ്യാഴാഴ്ച ആചരണ ത്തോടനുബന്ധിച്ച് ഇന്നലെ രാ വിലെ 6ന് ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. മാണി പുതിയിടം നീന്തുവ ഴി വെഞ്ചരിച്ചു വിശ്വാസികൾ ക്കായി തുറന്നുകൊടുത്തു.

പീഡാനുഭവ വെള്ളിയാഴ്ചയായ ഇന്ന് അർധരാത്രി വരെ നീന്തുനേർച്ച തുടരും. . 9നു പള്ളി മൈതാന ത്തു കുരിശിന്റെ വഴി, സന്ദേശം-ഫാ. ജേക്കബ് ചക്കാത്ര. 10.30 നു ദിവ്യകാരുണ്യ ആരാധന, ഉച്ചയ്ക്ക് 2നു പീഡാനുഭവ ഗാനശുശ്രൂഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3നു പീഡാനുഭവ തിരുക്കർമങ്ങൾക്ക് ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചലൂസ് ഫാ. ആന്റണി എത്തക്കാട് മുഖ്യകാർമികത്വം വഹിക്കും. വചനസന്ദേ ശം- ഫാ. ആന്റണി തറേക്കടവിൽ തുടർന്ന് പള്ളി മൈതാനത്ത് നഗരി കാണിക്കൽ ശുശ്രുഷ, വലിയ പള്ളിയിൽ തിരു സ്വരൂപചുംബനം.

വൈകിട്ട് 6.15 നു പള്ളി മൈതാനത്തു വിശു ദ്ധ കുരിശിന്റെ വഴി, 7.15നു ചീഡാനുഭവ പ്രദർശന ധ്യാന സന്ദേശം – ഫാ. ജോസഫ് പു തുവീട്. തിരുക്കർമങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് ഫാ.ഡോ. മാണി പുതിയിടം, അഡ്മിനിസ്ട്രേറ്റർ : ഫാ. ജസ്റ്റിൻ വരവുകാലായിൽ, ഫാ.അലോഷ്യസ് വല്ലാത്തറ, ഫാ. പ്രിൻസ് എതിരേറ്റ് കൂടി ലിൽ എന്നിവർ കാർമികത്വം വഹിക്കും.

പാരിഷ് കൗൺസിൽ സെക്ര ട്ടറി ഫ്രാങ്ക്ളിൻ ജോസഫ്, കൈക്കാരന്മാരായ സോണി ജോസഫ്, പി.എ.മാത്യു, എം. ടി.ആന്റണി, പ്ലാസിഡ് വർഗീസ്, പിആർഒ ജോർജ് ജോസഫ്, ജനറൽ കൺവീനർ ബിനു ടി. ജോസഫ് തുടങ്ങിയവർ നേതൃ ത്വം നൽകും.