കോട്ടയം കൂടല്ലൂരില്‍ പക്ഷി നീരിക്ഷണ പാഠശാല വരുന്നു: വിന്‍ഡ്‌സ് പാര്‍ക്ക്‌ സൊസൈറ്റി, കട്ടച്ചിറ തോട്‌ ടൂറിസം, ട്രോപ്പിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇക്കോളിജിക്കന്‍ സയന്‍സ്‌ എന്നിവയുടെ നേതൃത്വത്തിലാണു പക്ഷി നിരീക്ഷണ പാഠശാല ഒരുങ്ങുന്നത്‌: ശിലാസ്ഥാപനം നടത്തി.

Spread the love

കോട്ടയം: കൂടല്ലൂരില്‍ പക്ഷി നീരിക്ഷണ പാഠശാല വരുന്നു. നദി സംയോജന പദ്ധതിുടെ ഭാഗമായി വിന്‍ഡ്‌സ് പാര്‍ക്ക്‌ സൊസൈറ്റി, കട്ടച്ചിറ തോട്‌ ടൂറിസം, ട്രോപ്പിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇക്കോളിജിക്കന്‍ സയന്‍സ്‌ എന്നിവയുടെ നേതൃത്വത്തിലാണു പക്ഷി നിരീക്ഷണ പാഠശാല ഒരുങ്ങുന്നത്‌.

പദ്ധതിയുടെ ശിലാസ്‌ഥാപനവും നബാര്‍ഡിന്റെ സഹായത്തോടെ കാണക്കാരി പഞ്ചായത്ത്‌ നടപ്പിലാക്കുന്ന തോട്‌ ബണ്ട്‌ ഭൂവസ്‌ത്ര വിതാനത്തിന്റെ ഉദ്‌ഘാടനവും

കാണക്കാരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക സുകുമാരനും നദി സംയോജന പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ അനില്‍കുമാറും ചേര്‍ന്ന്‌ നിര്‍വഹിച്ചു.

കിടങ്ങൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.എം. ബിനു, കടപ്ലാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം. മത്തായി , കാണക്കാരി സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ ബേബി

ജോസഫ്‌, കിടങ്ങൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ സുരേഷ്‌ വെട്ടിക്കാട്ട്‌, ടീന മാളിയേക്കല്‍, ബിജു പഴയപുരക്കല്‍, ജോഷി,പി.ടി. സോമശേഖരന്‍, ബിജു ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.