
കുടക്: ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ജി എസ് ശരണ്യയെ നാല് ദിവസം നീണ്ട തിരച്ചിലിന് ശേഷം കണ്ടെത്തി. വനമേഖലയിലെ താഴ്വാരത്തിൽ നിന്നാണ് ശരണ്യയെ രക്ഷപ്പെടുത്തിയത്. കർണാടക വനംവകുപ്പും പൊലീസും ചേർന്നാണ് വ്യാപകമായ തെരച്ചിൽ നടത്തിയത്.
കുടകിലെ തടിയൻഡമോൾ കയറാനായി ഏപ്രിൽ 2ന് കൊച്ചിയിൽ നിന്ന് എത്തിയ ശരണ്യ, നാപ്പോക്രുവിന് സമീപമുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു താമസം. രാവിലെ വനംവകുപ്പിന്റെ അനുമതിയോടെ സംഘത്തോടൊപ്പം ട്രക്കിംഗ് ആരംഭിച്ചെങ്കിലും വൈകുന്നേരം സംഘം മടങ്ങിയെത്തുമ്പോൾ ശരണ്യയെ ഒപ്പമുണ്ടായിരുന്നില്ല.
വഴിതെറ്റിയതായി ഫോണിലൂടെ അറിയിച്ച ശരണ്യയെ പിന്നീട് സിഗ്നൽ നഷ്ടപ്പെട്ടതോടെ ബന്ധപ്പെടാനാകാതെ പോയിരുന്നു. എട്ടോളം സംഘങ്ങൾ ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഞായറാഴ്ച വൈകുന്നേരമാണ് ശരണ്യയെ കണ്ടെത്തിയത്. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ശരണ്യയെ വൈകീട്ടോടെ കണ്ടെത്തിയത്. നാലുദിവസം കാട്ടില്‍ കഴിഞ്ഞ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


