video
play-sharp-fill

കോട്ടയം നഗരസഭ ഭരിച്ച് മുടിക്കുന്നതാര് ..?  മുതിർന്ന പൗരന്മാർക്ക് ഹാപ്പിനസ് കോർണറും ഒപ്പം വ്യായാമ സൗകര്യവും,  നിരവധി ഷോപ്പിങ് കോംപ്ലക്സുകൾ, നാഗമ്പടം നെഹ്രു സ്റ്റേഡിയവും ഇന്ദിരാഗാന്ധി സ്റ്റേഡിയവും ഫ്ലൈ ഓവറിലൂടെ കൂട്ടിയിണക്കി എറീന സ്പോർട്സ് കോംപ്ലക്സ്,  എം.എൽ റോഡിൽ മൾട്ടി ലെവൽ പാർക്കിങ് സിസ്റ്റം:  തിരക്കേറിയ സ്ഥലങ്ങളിൽ  പ്രത്യേകം വാട്ടർലെസ് യൂറിനലുകൾ 2023ലെ കോട്ടയം നഗരസഭയുടെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നഗരസഭ വൈസ് ചെയർമാൻ അവതരിപ്പിച്ച പദ്ധതികൾ ആണ് ഇതൊക്കെ ; 125 കോടിക്ക് മുകളിൽ വരുമാനം ഉണ്ടായിട്ടും ഒറ്റ പദ്ധതി പോലും നടപ്പിലാക്കാൻ കഴിയാതെ കോട്ടയം നഗരസഭ; കഴിഞ്ഞവർഷം കെട്ടിടനികുതി ഇനത്തിൽ മാത്രം നാട്ടുകാരിൽ നിന്ന് ഊറ്റിപ്പിഴിഞ്ഞത് 24.77 കോടി രൂപ; നടപ്പിലാക്കാൻ പറ്റാത്ത പദ്ധതികൾ അവതരിപ്പിക്കുന്നത് ആർക്കുവേണ്ടി….?

Spread the love

കോട്ടയം: 2023ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് 149 കോടി രൂപ വരവ് കോട്ടയം നഗരസഭയ്ക്ക് ഉണ്ടാകുമെന്നാണ് നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ പറഞ്ഞത്. നിരവധി പദ്ധതികളും ഇദ്ദേഹം ബജറ്റിൽ അവതരിപ്പിച്ചു. എന്നാൽ കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുമെന്ന തരത്തിൽ പ്രഖ്യാപിച്ച ഒറ്റ പദ്ധതികളും നടപ്പിലാക്കുവാൻ കോട്ടയം നഗരസഭയ്ക്ക് ആയില്ല. പ്രഖ്യാപിച്ച പദ്ധതികളിൽ ഒരെണ്ണമെങ്കിലും നടപ്പിലാക്കാൻ സാധിച്ചിരുന്നെങ്കിൽ കോട്ടയത്തിന് തല ഉയർത്തി നിൽക്കാമായിരുന്നു.

247787474 രൂപയാണ്
കഴിഞ്ഞ വർഷം
കെട്ടിട നികുതി ഇനത്തിൽ മാത്രം കോട്ടയ നഗരസഭ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തത്. ഓൺലൈനായി ലഭിച്ച നികുതിയുടെ കണക്കാകട്ടെ ഇനിയും ലഭ്യമായിട്ടില്ല എന്നാണ് തേർഡ് ന്യൂസിന് ലഭിച്ച രേഖകളിൽ നഗരസഭാ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത് . ഇതും കൂടി കൂട്ടിയാൽ 24 കോടിയെന്നത് ഇനിയും ഉയരും . കെട്ടിടനികുതി വരുമാനത്തിന് പുറമെയാണ് കെട്ടിടങ്ങളുടെയും മൈതാനങ്ങളുടെയും വാടകയും , ലൈസൻസ് ഫീസും, പെർമിറ്റ് ഫീസും, അടക്കം കോടിക്കണക്കിന് രൂപ നഗരസഭയ്ക്ക് ലഭിക്കുന്നത്.

2023 ൽ അവതരിപ്പിച്ച ബജറ്റിലെ പ്രധാന പദ്ധതികൾ ഇവയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിർന്ന പൗരന്മാർക്ക് ഹാപ്പിനസ് കോർണറും, ഒപ്പം വ്യായാമ സൗകര്യവും, സമ്പൂർണ ശുചിത്വ നഗരസഭ പദ്ധതി, വടവാതൂരിൽ കെട്ടിക്കിടക്കുന്ന മാലിന്യം പൂർണമായും ബയോമൈനിങ്ങിലൂടെ സംസ്കരിക്കുന്നതിന് 10 കോടി രൂപ അനുവദിച്ച് വെയർഹൗസ്, ആധുനിക നിലവാരത്തിൽ ഷോപ്പിങ് കോംപ്ലക്സ്, വനിതാ ഷോപ്പിങ് മാൾ, നാഗമ്പടം നെഹ്രു സ്റ്റേഡിയവും ഇന്ദിരാഗാന്ധി സ്റ്റേഡിയവും ഫ്ലൈ ഓവറിലൂടെ കൂട്ടിയിണക്കി എറീന സ്പോർട്സ് കോംപ്ലക്സ്, വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്കായി പഴയ ബോട്ട് ജട്ടിക്ക് സമീപമുള്ള മുനിസിപ്പൽ റസ്റ്റ് ഹൗസിൽ ഡിജിറ്റൽ ഹബ്

3 കോടി 11 ലക്ഷം രൂപ വകയിരുത്തി ആരോഗ്യ പരിപാലന പദ്ധതി, കരിയംപാടം ടൂറിസ്റ്റ് വില്ലേജ്, കോടിമത മത്സ്യ മാർക്കറ്റ് നവീകരണം, തിരുവാതുക്കലിൽ ഓപ്പൺ ജിംനേഷ്യവും കുട്ടികൾക്ക് മിനി പാർക്ക്, എം.എൽ റോഡിൽ മൾട്ടി ലെവൽ പാർക്കിങ് സിസ്റ്റം തുടങ്ങിയ പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്

സ്മാർട്ട് അംഗനവാടികൾ, നാഗമ്പടം പഴയപാലം മുതൽ മീനച്ചിലാറിൻ്റെയും മീനന്തറയാറിന്റെയും തീരത്ത് കൂടി എലിപ്പുലിക്കാട്ട് പാലം വരെ 900 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും ആറ്റുതീര വഴിക്കായി പ്രാരംഭ പ്രവർത്തനം, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പുനരധിവാസ പദ്ധതി, 70
ലക്ഷം രൂപ വകയിരുത്തി വയോജന സൗഹൃദ നഗരി, സമ്പൂർണ വൈദ്യുതീകരണ നഗരം ലക്ഷ്യമാക്കി വൈദ്യുതിലൈൻ ദീർഘിപ്പിക്കൽ, 40 ലക്ഷം രൂപ വകയിരുത്തി പക്ഷി -മൃഗ സമ്പന്ന നഗരം പദ്ധതി, നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം വാട്ടർലെസ് യൂറിനലുകൾ, വേസ്റ്റ് പ്ലാസ്റ്റിക്കിൽ നിന്ന് മൂന്ന് കോടി രൂപ മുടക്കി വൈദ്യുതി ഉല്പാദിപ്പിക്കും.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വിവിധ പദ്ധതികൾ.

എന്നാൽ ഇവയിൽ ഒറ്റ പദ്ധതി പോലും നടപ്പിലാക്കുവാൻ കോട്ടയം നഗരസഭയ്ക്ക് കഴിഞ്ഞില്ല. നാട്ടുകാരിൽ നിന്ന് കോടിക്കണക്കിന് രൂപ നികുതിയായും വാടകയായും പെർമിറ്റ് ഫീസ് ആയും മറ്റും പിരിച്ചെടുത്തതല്ലാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒറ്റ പദ്ധതിയും നടപ്പിലാക്കാൻ നഗരസഭയെ കൊണ്ട് സാധിച്ചില്ല .

മുൻ കാലങ്ങളിലൊക്കെ ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികൾ കൗൺസിലർമാരുടെ വാർഡുകളിൽ നടപ്പിലാക്കുമായിരുന്നു . എന്നാൽ ഇപ്പോൾ കൗൺസിലർമാർക്ക് നൽകുന്നത് തുച്ഛമായ തുക മാത്രമാണ്.

കോട്ടയം നഗരസഭ ഭരിച്ച് മുടിക്കുന്നതാര് ..? വാടകയായും നികുതിയായും മറ്റ് ഫീസനങ്ങളായും കോട്ടയം നഗരസഭയിലെ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം എല്ലാം എവിടേക്കാണ് പോകുന്നത്. വരുമാനമില്ലാത്ത പല നഗരസഭകളും വികസന കുതിപ്പിലേക്ക് കുതിച്ചു കയറുമ്പോൾ കോട്ടയം എങ്ങോട്ടാണ് പോകുന്നത്..?