കോട്ടയം ജില്ലയിൽ 870 പേർക്ക് കോവിഡ്; 1646 പേർക്ക് രോഗമുക്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 870 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 864 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി. 1646 പേർ രോഗമുക്തരായി. പുതുതായി 8522 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 362 പുരുഷൻമാരും 388 സ്ത്രീകളും 120 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 6658 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 298105 പേർ കോവിഡ് ബാധിതരായി. 288845 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 57121 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 75

പനച്ചിക്കാട് 56

പാമ്പാടി – 40

കൂരോപ്പട 38

കോരുത്തോട് – 37

ഏറ്റുമാനൂർ – 36

നെടുംകുന്നം – 32

കാഞ്ഞിരപ്പള്ളി – 27

കുറിച്ചി,
മീനച്ചിൽ – 19

തൃക്കൊടിത്താനം-18

മറവന്തുരുത്ത് 17

എലിക്കുളം,
വെള്ളൂർ – 15

കടപ്ലാമറ്റം, ചങ്ങനാശേരി – 14

എരുമേലി, ഭരണാങ്ങ നം -13

പാറത്തോട്, കരൂർ, പുതുപ്പള്ളി,
തിരുവാർപ്പ്, കറുകച്ചാൽ, ചിറക്കടവ്, മാടപ്പള്ളി, മുളക്കുളം-12

പായിപ്പാട്, ഉദയനാപുരം, കടുത്തുരുത്തി ,ടി.വി പുരം – 11

മണർകാട്, വൈക്കം, കടനാട്, വാഴപ്പള്ളി – 10

വിജയപുരം, തലയാഴം, അതിരമ്പുഴ, കങ്ങഴ, വാഴൂർ- 9

മണിമല, ആർപ്പൂക്കര – 8

കുറവിലങ്ങാട്, മീനടം,
രാമപുരം, ചെമ്പ്, മുണ്ടക്കയം, കിടങ്ങൂർ, മാഞ്ഞൂർ, അയർക്കുന്നം, തലപ്പലം – 7

വാകത്താനം, കുമരകം – 6

കൂട്ടിക്കൽ, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട് – 5

വെള്ളാവൂർ, തിടനാട് – 4

കൊഴുവനാൽ, അകലക്കുന്നം, തലയോലപ്പറമ്പ്, പൂഞ്ഞാർ, ഉഴവൂർ – 3

മേലുകാവ്, കാണക്കാരി, ഈരാറ്റുപേട്ട, പാലാ, അയ്മനം, നീണ്ടൂർ, മുത്തോലി- 2

തലനാട്,തീക്കോയി, വെച്ചൂർ, കല്ലറ – 1