കളക്ടറുടെ ഉത്തരവിന് പുല്ലുവില ; സമ്പൂർണ്ണ ലോക്ഡൗൺ ദിവസമായ ഞായറാഴ്ച രാത്രി 9.30 നും സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി തുറന്ന് പ്രവർത്തിക്കുന്നു; ഒത്താശ ചെയ്യുന്നത് ഗാന്ധിനഗർ പൊലിസെന്ന് പരാതി

കളക്ടറുടെ ഉത്തരവിന് പുല്ലുവില ; സമ്പൂർണ്ണ ലോക്ഡൗൺ ദിവസമായ ഞായറാഴ്ച രാത്രി 9.30 നും സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി തുറന്ന് പ്രവർത്തിക്കുന്നു; ഒത്താശ ചെയ്യുന്നത് ഗാന്ധിനഗർ പൊലിസെന്ന് പരാതി

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ്ണ ലോക്ഡൗണാണ്.

ഹോട്ടലുകളിൽ വൈകുന്നേരം 7 മണി വരെ മാത്രം പാഴ്സൽ നല്കാനാണ് അനുമതി. 7 മണി കഴിഞ്ഞ് തുറന്നിരിക്കുന്ന ഹോട്ടലുകളോ മറ്റു വ്യാപാര സ്ഥാപനങ്ങളോ കണ്ടാൽ മിനിറ്റ് വെച്ച് പൊലീസെത്തി പൂട്ടിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിക്ക് സർക്കാർ നിയന്ത്രണങ്ങളോട് പുച്ഛമാണ്.

സമ്പൂർണ്ണ ലോക്ഡൗണായ ഇന്നലെ അനുവദനീയ സമയം കഴിഞ്ഞ് രണ്ടര മണിക്കൂറായിട്ടും തുറന്ന് വെച്ചിരിക്കുന്നതിൻ്റെ ചിത്രമാണ് വാർത്ത യോടൊപ്പം നല്കിയിട്ടുള്ളത്.

രണ്ടര മണിക്കൂർ വൈകിയിട്ടും കട അടയ്ക്കാത്തതിന് പിന്നിൽ ഗാന്ധിനഗർ പൊലീസിലെ ചിലർ നല്കുന്ന ഇളവും സഹായവുമാണെന്ന് വ്യാപക പരാതിയുണ്ട്. സമീപത്തുള്ള കടകളൊക്കെ കൃത്യം 7 മണിക്ക് തന്നെ പൊലീസ് പൂട്ടിക്കും.

ഇനി മുതൽ മലപ്പുറം കുഴിമന്തി അനുവദിച്ച സമയം കഴിഞ്ഞ് തുറന്ന് പ്രവർത്തിച്ചാൽ മറ്റ് കടകളും തുറക്കുമെന്നും, പൊലീസ് നിർദ്ദേശം അവഗണിക്കുമെന്നും സംക്രാന്തി, കുമാരനല്ലൂർ ഭാഗത്തുള്ള വ്യാപാരികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു