
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഗാന്ധി സ്ക്വയറിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
റോഡിൻ്റെ മറുഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നു സിപിഎം പ്രവർത്തകർ യൂത്ത് കോൺഗ്രസിന്റെ മാർച്ചിൽ ഇടപെട്ടത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. സംഘർഷത്തിൽ
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് പരിക്കേറ്റു. കെ.പി സി സി സെക്രട്ടറി കുഞ്ഞ് ഇല്ലം പള്ളിയുടെ തല പൊട്ടി. പ്രവർത്തകർ സിപിഎം ഫ്ലക്സുകൾ തകർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായി വിജയനെതിരായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയതോടെ എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. . തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
കൊടികെട്ടിയ വടിയും പട്ടികയും കമ്പും കല്ലും ഉപയോഗിച്ച് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി.ഈ സംഘർഷത്തിനിടെയാണ് ചിന്തു കുര്യനും കുഞ്ഞ് ഇല്ലമ്പള്ളിക്കും പരിക്കേറ്റത്. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം നഗരത്തിൽ ഉപരോധം ഏർപ്പെടുത്തിയത്.




