കോട്ടയം താഴത്തങ്ങാടിയിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ “പഞ്ഞി മരം”; നടപടി ആവശ്യപ്പെട്ട് ഇഖ്‌ബാൽ ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ

Spread the love

കോട്ടയം: താഴത്തങ്ങാടിയിൽ ആലുംമൂടിനും -അറുപുഴക്കും ഇടയിൽ കോഴി കടക്ക് എതിർവശം, ആറ്റിൻ തീരത്ത് നിൽക്കുന്ന “പഞ്ഞി മരം” അപകടഭീഷണിയിൽ.

നിരവധി വാഹനങ്ങളും, കാൽനടക്കാരും കടന്നു പോകുന്ന കോട്ടയം – കുമരകം പാതയിലാണ് എന്നുള്ളത് ആശങ്കയുണ്ടാക്കുന്നു.
റോഡിലേക്ക് ചെരിയുന്ന, ഈ മരത്തിന്റെ അപകട സാധ്യതയെ കുറിച്ച്, നിരവധി ആളുകൾ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.

എത്രയും പെട്ടെന്ന് നടപടി ഉണ്ടാവണമെന്ന് ഇഖ്‌ബാൽ ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group