video
play-sharp-fill
കൈഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള ലേഡ്ജ്മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി

കൈഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള ലേഡ്ജ്മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി

കോട്ടയം: കൈഞരമ്പ് മുറിച്ച് വണ്ടൻപതാൽ സ്വദേശിയായ യുവാവിന്റെ ആത്മഹത്യാ ശ്രമം. കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള ലോഡ്ജ് മുറിയിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വണ്ടൻപതാലിൽ താമസക്കാരനായ ഇയാൾ ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്.

ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു ശേഷം ഇയാൾ സുഹൃത്തും മെഡിക്കൽ കേളേജിലെ സെക്യൂരിറ്റി ജീവനക്കാരനുമായ യുവാവിനെ വിളിച്ച് വിവരം പറയുകയും ചെയ്തു. സുഹൃത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ​ഗാന്ധിന​ഗർ പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ കൈഞരമ്പ് മുറിഞ്ഞ് യുവാവ് ​ഗുരുതരാവസ്ഥയിലായിരുന്നു. ഉടൻതന്നെ യുവാവിനെ മെഡിക്കൽ കോളേജിലെത്തിച്ചു. അപകടനില തരണം ചെയ്തതായാണ് റിപ്പേർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group