video
play-sharp-fill
വണ്ടിപഞ്ചറായി, സഹായത്തിന് തുണയില്ലാതെ നടുറോഡില്‍ കുടുംബം; രക്ഷയായത് കോട്ടയം സേഫ് കേരളാ സ്‌ക്വാഡ്

വണ്ടിപഞ്ചറായി, സഹായത്തിന് തുണയില്ലാതെ നടുറോഡില്‍ കുടുംബം; രക്ഷയായത് കോട്ടയം സേഫ് കേരളാ സ്‌ക്വാഡ്

സ്വന്തം ലേഖകന്‍

പൊന്‍കുന്നം: രാപ്പകല്‍ മഴയും മഞ്ഞും വെയിലും കൊണ്ട് നാടിന് വേണ്ടി സേവനമനുഷ്ടിക്കുന്നവരാണ്  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എന്നാല്‍ പൊതുജനത്തിന് മിക്ക അവസരങ്ങളിലും കണ്ണിലെ കരടാണ് ഇവർ. ചുരുക്കം ചില ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റമാണ് ഇതിന് കാരണം. പക്ഷേ, പഴി കേള്‍ക്കേണ്ടി വരുന്നത് മുഴുവന്‍ ഉദ്യോഗസ്ഥർക്കുമാണ്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്ന നന്മകള്‍ അവരുടെ ഗ്രൂപ്പുകളില്‍ മാത്രമായി ഒതുങ്ങിപ്പോകുകയാണ് ചെയ്യാറുള്ളത്. ചുരുക്കം ചിലര്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ചെയ്ത സഹായങ്ങളെ പറ്റി പൊതുജനത്തോട് തുറന്ന് പറയാറുള്ളത്.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചുവന്ന വഴി പഞ്ചറായ വണ്ടി നന്നാക്കിയ പൊലീസ് ഉദ്യോഗസ്ഥരുടെ കഥ വാര്‍ത്തയായിരുന്നു. സമാനമായ മറ്റൊരു സംഭവമാണ് പാലാ- പൊന്‍കുന്നം റൂട്ടിലുള്ള മഞ്ചക്കുഴിയില്‍ നടന്നത്. വണ്ടി പഞ്ചറായി വഴിയില്‍ കിടന്ന കുടുംബത്തിന് മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് കേരളാ സ്‌ക്വാഡ് കോട്ടയം യൂണിറ്റാണ് രക്ഷകരായ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍തന്നെ സ്ഥലത്തെത്തി പഞ്ചറായ വണ്ടിയുടെ ടയര്‍ മാറ്റി കൊടുത്ത് കുടുംബത്തിന് തുണയാവുകയായിരുന്നു ഇവര്‍. അന്‍ഷാദ്, ഹരികൃഷ്ണന്‍, റെജി എന്നീ ഉദ്യോഗസ്ഥരാണ് സേഫ് കേരളാ സ്‌ക്വാഡിന്റെ യശസ്സ് ഉയര്‍ത്തി സഹായഹസ്തവുമായി എത്തിയത്.ഉദ്യോഗസ്ഥർക്ക് തേർഡ് ഐ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ!