നാല് മാസത്തിലധികം നീണ്ട ക്രൂര പീഡനം; വിദ്യാർത്ഥികളെ മൃഗീയമായി ഉപദ്രവിച്ചു; അതില്‍ സന്തോഷം കണ്ടെത്തി; കോട്ടയം നഴ്സിംഗ് കോളേജ് റാഗിംഗ് കേസിൽ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Spread the love

കോട്ടയം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോട്ടയം ഗവണ്‍മെന്റ് നഴ്സിങ്ങ് കോളേജില്‍ ഈയിടെ നടന്ന റാഗിങ്ങ് കേസിലെ കുറ്റപത്രത്തില്‍ കൊടുംക്രൂരതയെന്ന് വ്യക്തമാക്കി.

video
play-sharp-fill

പോലീസിന്റെ അന്വേഷണത്തില്‍ നാല് മാസത്തിലധികം ഇരകളാക്കപ്പെട്ട വിദ്യാത്ഥികളെ കേസിലെ അഞ്ച് പ്രതികളും ചേർന്ന് തുടർച്ചയായി പീഡിപ്പിച്ചതായി കണ്ടെത്തി. ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.

സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി, ജീവനുവേണ്ടി രംഗത്ത് ഇറങ്ങേണ്ട അഞ്ച് നഴ്സിങ്ങ് വിദ്യാർത്ഥികളുടെ കണ്ണില്‍ ചോരയില്ലാത്ത രീതിയിലുള്ള കൊടുംക്രൂരത ചെയ്തത് .കഴിഞ്ഞ നവംബർ മുതല്‍ തുടങ്ങിയതാണ് റാഗിങ്ങിൻ്റെ പേരിരുള്ള അഴിഞ്ഞാട്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ പി രാഹുല്‍രാജ്, റിജില്‍ ജിത്ത്, സാമുവല്‍ ജോണ്‍സണ്‍, എൻ. വി. വിവേക്, എൻ എസ് ജീവ.എന്നിവരാണ് ഹോസ്റ്റല്‍ മുറിയില്‍ ജൂനിയർ വിദ്യാത്ഥികളെ സംഘം ചേർന്ന് പീഡിപ്പിച്ചത്.