video
play-sharp-fill

കോട്ടയം ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്  ആറ്‌ ഇലക്ടിക് കാറുകൾ ലഭിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : മോട്ടോർ വാഹന വകുപ്പ്- സേഫ് കേരള എൻഫോഴ്സ്മെൻറ് വിഭാഗത്തിന് കോട്ടയം ജില്ലയിൽ  6 ഇലക്ടിക് കാറുകൾ ലഭിച്ചു.കോ വിഡ് കാലത്ത് നിർത്തിവച്ചിരുന്ന വാഹന പരിശോധനകൾ ഓഗസ്റ്റ് മാസം മുതൽ പുനരാരംഭിച്ചിരുന്നു.

കഴിഞ്ഞ മൂന്നുമാസം കാലത്ത് ഇ- ചെല്ലാൻ എന്ന ഡിജിറ്റൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നടത്തിയ വാഹന പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാത്തതിന് മാത്രം 9177 കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കിൽ പോലും കഴിഞ്ഞദിവസം ഏറ്റുമാനൂരിനടുത്ത് കാറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് മരണപ്പെട്ട യുവാവ് ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നു എന്നത് വാഹന ഉപയോക്താക്കളുടെ, നിയമം പാലിക്കുന്നതിലെ യും സുരക്ഷാ ഉപാധികൾ ഉപയോഗിക്കുന്നതിലെയും  അലംഭാവത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
2019 ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ 80 അപകടമരണങ്ങൾ സംഭവിച്ചപ്പോൾ അപ്പോൾ 2020 ഇതേകാലയളവിൽ 42 അപകടമരണങ്ങൾ മാത്രമാണ് സംഭവിച്ചത് അത് എന്നത് ശ്രദ്ധേയമാണ്.

48%  ശതമാനത്തോളം അപകടമരണങ്ങൾ കുറഞ്ഞിട്ടുണ്ട് .ഈ ചെല്ലാൻ വഴി തയ്യാർ ചെയ്ത കേസുകളിൽ സാധാരണ രീതിയിലുള്ള നോട്ടീസ് വാഹന ഉടമകൾക്ക് ലഭിക്കുകയില്ല.ഫോൺ നമ്പറിലേക്ക്  എസ്എംഎസ് സന്ദേശം ആണ് ലഭിക്കുക എന്നതിനാൽ,വാഹന ഉടമകൾ ഫോൺ നമ്പർ വാഹനം സൈറ്റിൽ അപ്ഡേറ്റ് ചെയ്യുകയോ ,e-challan.parivahan.gov.in എന്ന വെബ് സൈറ്റിൽ രജിസ്ട്രേഷൻ നമ്പർ  നൽകി കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയോ ചെയ്യേണ്ടതാണ് .

പുതുതായി ലഭിച്ച ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് വാഹന പരിശോധനയും ബ്ലാക്ക് സ്പോട്ടുകൾ( അപകട മേഖലകൾ) കേന്ദ്രീകരിച്ച് പെട്രോളിങ്ങും കൂടുതൽ കാര്യക്ഷമമായി നടത്തുമെന്ന് കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം തോമസ് അറിയിച്ചു