കോട്ടയം ന​ഗരസഭയുടെ ആംബുലൻസ് ഫുഡ്പാത്ത് കൈയ്യേറി പാർക്ക് ചെയ്തിരിക്കുന്നു; ഫുഡ്പാത്തിലൂടെ നടക്കേണ്ടവർ റോഡിലൂടെ നടക്കുന്നു; അപകടമുണ്ടായാൽ ഉത്തരവാദി ആര്?

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം ന​ഗരമധ്യത്തിൽ നഗരസഭയുടെ ആംബുലൻസ് ഫുഡ്പാത്ത് കൈയ്യേറി പാർക്ക് ചെയ്തിരിക്കുന്നു. കാൽനടയാത്രക്കാർ ദുരിതത്തിൽ.

ഫുഡ്പാത്ത് കൈയ്യേറി ആംബുലൻസ് പാർക്ക് ചെയ്തിരിക്കുന്നതിനാൽ ആളുകൾ റോഡിലേക്ക് കയറി നടക്കാൻ നിർബന്ധിതരാകന്ന സാഹചര്യമാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം പാർക്ക് ചെയ്യാൻ തിരുനക്കര മൈതാനവും, തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനവും ഉണ്ടായിരിക്കെയാണ് നഗരമധ്യത്തിൽതന്നെ ആംബുലൻസ് ഫുഡ്പാത്ത് കൈയ്യേറി പാർക്ക് ചെയ്തിരിക്കുന്നത്.

ഇത് മൂലം കാൽനടയാത്രക്കാൽ ഫുഡ്പാത്തിലൂടെ വന്ന് ആംബുലൻസിന് സമീപമെത്തുമ്പോൾ എംസി റോഡിലേക്ക് കയറി നടക്കുന്നു.

സ്ഥിരമായി ​ഗതാ​ഗതകുരുക്ക് ഉണ്ടാകുന്ന പ്രദേശമായതിനാൽ കാൽനടയാത്രക്കാർ റോഡിലേക്ക് കയറി നടക്കുമ്പോൾ ഇവരെ വാഹനം ഇടിച്ചിടാനുള്ള സാധ്യത കൂടുതലാണ്.