video
play-sharp-fill
സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി കൗൺസിലർ, മനുസ്മൃതിയിലെ വാക്കുകളെന്ന് സി.പി.എം ; പിപിഇ കിറ്റ് ധരിച്ച് മറ്റ് രണ്ട് കൗൺസിലർമാർ : കോട്ടയം നഗരസഭയിലെ സത്യപ്രതിജ്ഞാ വിശേഷങ്ങൾ ഇങ്ങനെ

സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി കൗൺസിലർ, മനുസ്മൃതിയിലെ വാക്കുകളെന്ന് സി.പി.എം ; പിപിഇ കിറ്റ് ധരിച്ച് മറ്റ് രണ്ട് കൗൺസിലർമാർ : കോട്ടയം നഗരസഭയിലെ സത്യപ്രതിജ്ഞാ വിശേഷങ്ങൾ ഇങ്ങനെ

വിഷ്ണു 

കോട്ടയം : തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം വാർത്തകളിൽ ഇടം നേടിയ കോട്ടയം നഗരസഭയിലെ കൗൺസിലമാരുടെ സത്യപ്രതിജ്ഞാ ദിവസവും വിവാദമാകുകയാണ്. നഗരസസഭയിലെ കണ്ണാടിക്കടവ് 41-ാം വാർഡിലെ ബി.ജെ.പി കൗൺസിലർ ശങ്കരൻ സംസൃകൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഏറെ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇതോടെ നഗരസഭയിലെ മറ്റ് കൗൺസിലർമാർ കേരളത്തിന്റെ ഭരണഭാഷയായ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നും അതല്ലെങ്കിൽ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ സംഭവം വിവാദമായതോടെ വരണാധികാരി ഇടപെടുകയും ഭരണഘടന അംഗീകരിച്ച ഏത് ഭാഷയിലും സത്യപ്രതിജ്ഞ ചെയ്യാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ശങ്കരൻ സത്യപ്രതിജ്ഞയ്ക്കിടയിൽ മനുസ്മൃതിയിലെ വാക്കുകൾ ഉപയോഗിച്ചെന്നും സി.പി.എം കൗൺസിലർമാർ ആരോപണം ഉയർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ 44-ാം വാർഡിലെ സിപിഎം കൗൺസിലറായ ഷീജ അനിൽ സത്യപ്രതിജ്ഞാ വാചകം മുഴുവനായി പറഞ്ഞില്ലെന്നും അതിനാൽ ഷീജ ഒരു തവണ കൂടി സത്യപ്രതിജ്ഞ ചെയ്യണമണമെന്നും ബി.ജെ.പി കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ വരണാധികാരി ഇടപെട്ട് സത്യപ്രതിജ്ഞയിൽ തെറ്റില്ലെന്ന് പറയുകയായിരുന്നു. എന്നാൽ ഒരു തവണ കൂടി സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാണെന്നും പക്ഷെ ശങ്കരന്റെ സത്യപ്രതിജ്ഞ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത് പിപിഇ കിറ്റ് ധരിച്ചാണ്. എട്ടാം വാർഡിലെ അനിൽ
കുമാറും 29-ാം വാർഡിലെ ജയചന്ദ്രനുമാണ് പിപിഇ കിറ്റ് ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നഗരസഭയിലെ ഒന്നാം കൗൺസിൽ മീറ്റിംഗ് പുരോഗമിക്കുകയാണ്.

ഫല പ്രഖ്യാപന ദിവസം മുതൽ വാർത്തകളിൽ ഇടംനേടിയ കോട്ടയം നഗരസഭ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.