“ഈ കപ്പൽ ആടി ഉലയുകയില്ല..! എന്ന് വീമ്പിളക്കിയ വീണാ ജോർജ് തന്നെ കപ്പൽ മുക്കി ..! രണ്ടാം പിണറായി സർക്കാരിന് വഴിതെളിച്ചത് ആരോഗ്യവകുപ്പ് ! മൂന്നാം പിണറായി സർക്കാർ ലക്ഷ്യമിട്ടിറങ്ങിയ ഇടത് പക്ഷത്തിൻ്റെ കപ്പൽ മുക്കി ആരോഗ്യ വകുപ്പ്; ഡോ. ഹാരിസ് വെടി പൊട്ടിച്ചതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നതോടെ വെൻ്റിലേറ്ററിലായി ആരോഗ്യ വകുപ്പ്

Spread the love

കോട്ടയം: “ഈ കപ്പൽ ആടി ഉലയുകയില്ല..! എന്ന് നിയമസഭയിൽ വീമ്പിളക്കിയ വീണാ ജോർജ് തന്നെ കപ്പൽ മുക്കി ..!
രണ്ടാം പിണറായി സർക്കാരിന് വഴിതെളിച്ചത് കെ കെ ശൈലജ ടിച്ചർ ഭംഗിയായി കൈകാര്യം ചെയ്ത ആരോഗ്യവകുപ്പായിരുന്നു.

മൂന്നാം തവണയും അധികാരത്തിലെത്താൻ ലക്ഷ്യമിട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രണ്ടാം പിണറായി സർക്കാരിനെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്ന പ്രവർത്തനമാണ് ആരോഗ്യവകുപ്പിൻ്റേത്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സർജറി ചെയ്യാനായി ഉപകരണങ്ങൾ ഇല്ലെന്ന യൂറോളജി വകുപ്പ് തലവൻ ഡോ. ഹാരിസ് ചിറയ്ക്കല്‍ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകർന്ന് വീണ് രോഗിയുടെ അമ്മ മരിച്ചതോടെ വീണ ജോർജിൻ്റെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പിണറായി സർക്കാരിനെ തുടർ ഭരണത്തിലേക്ക് എത്തിച്ച ആരോഗ്യ വകുപ്പാണ് വീണാ ജോർജ് മന്ത്രിയായപ്പോള്‍ തകർന്ന് തരിപ്പണമായിരിക്കുന്നത്. രണ്ടാം പിണറായി മന്ത്രിസഭ കണ്ട ഏറ്റവും കഴിവുകെട്ട രണ്ട് മന്ത്രിമാരാണ് ആൻറണി രാജുവും, വീണാ ജോർജും.

സംസ്ഥാനത്തെ മുഴുവൻ ആശങ്കയിലാക്കി കൊണ്ട് നിപ്പയും കൊവിഡും പടർന്ന് പിടിച്ചപ്പോൾ മികച്ച പ്രവർത്തനം നടത്തി വകുപ്പ് താങ്ങി നിർത്തിയ മന്ത്രിയാണ് കെ.കെ.ശൈലജ. ആരോഗ്യവകുപ്പ് കേരളത്തിൽ ഉണ്ടാക്കിയ ഭരണ മികവാണ് രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയത്. എന്നാൽ ശൈലജ ടീച്ചർ മാറി വീണാ ജോർജ് വന്നതോടെ ആരോഗ്യവകുപ്പ് തന്നെ വെന്റിലേറ്ററിലായി.

സർക്കാരിൻ്റെ മരുന്ന് സംഭരണ കമ്പനിയായ കെഎംഎസ് സി എല്‍ ഗോഡൗണുകളില്‍ ഉണ്ടായ തീപിടിത്തങ്ങള്‍, ആശുപത്രികളിൽ പനിക്ക് പോലും മരുന്ന് ഇല്ലാത്ത അവസ്ഥ, ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തത് മൂലം സർജറി നടത്താൻ ആവില്ലെന്ന വകുപ്പ് മേധാവിയുടെ തുറന്നുപറച്ചില്‍, കോട്ടയത്ത് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണ് രോഗിയുടെ അമ്മയുടെ മരണം ഇതെല്ലാം ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചകളാണ്.

ആരോഗ്യ വകുപ്പിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങള്‍ സർക്കാരിൻെറ തുടർഭരണ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നതില്‍ സംശയമില്ല. ചുരുക്കിപ്പറഞ്ഞാൽ മൂന്നാം പിണറായി സർക്കാരെന്ന ഇടതുപക്ഷത്തിൻ്റെ മോഹം ആരോഗ്യവകുപ്പ് തന്നെ തല്ലിക്കൊടുത്തുമെന്ന് ഉറപ്പാണ്