video
play-sharp-fill

മുപ്പത് വർഷത്തെ ആതുര സേവനത്തിനു ശേഷം കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ പ്രമുഖ ഡോക്ടർമാർ വിരമിക്കുന്നു; വിശിഷ്ട സേവനത്തിനു ശേഷം പടിയിറങ്ങുന്ന അഞ്ചുപേരേയും മൊമെന്റോ നൽകി ആദരിച്ചു

മുപ്പത് വർഷത്തെ ആതുര സേവനത്തിനു ശേഷം കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ പ്രമുഖ ഡോക്ടർമാർ വിരമിക്കുന്നു; വിശിഷ്ട സേവനത്തിനു ശേഷം പടിയിറങ്ങുന്ന അഞ്ചുപേരേയും മൊമെന്റോ നൽകി ആദരിച്ചു

Spread the love

കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്നായി 30 വർഷത്തെ ആതുര സേവനത്തിനു ശേഷം പ്രമുഖ ഡോക്ടർമാർ വിരമിക്കുന്നു.

ശിശുരോഗ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഡാർളി സാറാമ്മ മാമ്മൻ, മാനസികരോഗ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സജി പി ജി, നെഫ്രോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സെബാസ്റ്റ്യൻ എബ്രഹാം,

പത്തോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ലത വി, കോളേജ് ഓഫ് ഫാർമസി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. കെ രാധ എന്നിവർ ആണ് ഈ മാസം കോട്ടയം മെഡിക്കൽ കോളേജിന്റെ പടിയിറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 വർഷത്തെ വിശിഷ്ട സേവനത്തിനു ശേഷം പടി ഇറങ്ങുന്ന ഇവരെ സി സി എം കമ്മിറ്റി, പി ടി എ, സ്റ്റാഫ്‌ വെൽഫെയർ ഫോറം, കെ ജി എം സി ടി എ എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.