കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിന് മുന്നിലായി സൂപ്രണ്ട് ഏകപക്ഷ്യമായി അനുവദിച്ച ഇന്ത്യൻ കോഫീ ഹൗസ് ഔട്ലറ്റ് അടച്ചു പൂട്ടണം; യോഗ്യരായ മറ്റൊരു നല്ല ഏജൻസിയെ ഏൽപ്പിക്കണം; സൂപ്രണ്ടിന്റെ തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടിയിലേക്ക് കടക്കുമെന്ന് യൂത്ത് കോൺഗ്രസ്

Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിന് മുന്നിലായി സൂപ്രണ്ട് ഏകപക്ഷ്യമായി അനുവദിച്ച ഇന്ത്യൻ കോഫീ ഹൗസ് ഔട്ലറ്റ് അടച്ചു പൂട്ടണമെന്ന് യൂത്ത് കോൺ​ഗ്രസ്.

video
play-sharp-fill

മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന കുടുംബശ്രീ യൂണിറ്റ് നടത്തിയിരുന്ന കോഫി ഷോപ്പ് അടച്ചുപൂട്ടി താഴിട്ടുകൊണ്ടാണ് സുപ്രണ്ട് ഏകപക്ഷ്യമായി ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. നിലവിൽ ക്യാൻസർ വാർഡിനു സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസിന്റെ കലാവധി കഴിഞ്ഞിട്ട് വർഷങ്ങൾ ആയി. തത്കാലിക അനുമതിയോടെയാണ് തുടർന്നു പ്രവർത്തിച്ചിരുന്നത്.

കഴിഞ്ഞ വർഷം അവസാനത്തോട് കൂടി ചെയർമാൻ കൂടിയായ കളക്ടറുടെ ചേമ്പറിൽ കൂടിയ എക്സിക്യൂട്ടീവ് മീറ്റിങ്ങിന്റെ തീരുമാനപ്രകാരം ഇന്ത്യൻ കോഫീ ഹൗസിന്റെ പ്രവർത്തനം നിർത്തണമെന്നും യോഗ്യരായ മറ്റൊരു നല്ല ഏജൻസിയെ ഏൽപ്പിക്കണം എന്നുമാണ് യോഗത്തിൽ തീരുമാനം എടുത്തിരുന്നത്. അങ്ങനെ തീരുമാനം നിലനിൽക്കെ സൂപ്രണ്ട് എടുത്ത് ഈ തീരുമാനം പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടിയിലേക്ക് യൂത്ത് കോൺഗ്രസ്സ് കടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ അത്യാഹിത വിഭാഗത്തിന് മുന്നിൽ ഉള്ള കാത്തിരിപ്പു കേന്ദ്രത്തിൽ കുടിവെള്ളം ഇല്ല. പൊടിപാറ ലാബിന്റെ കൗണ്ടർ അത്യാഹിത വിഭാഗത്തിൽ ഇല്ല. പകരം ഇടതുപക്ഷതിന്റെ അധീനതയിൽ ഉള്ള ഡിസിഎച്ച് ഇന്ത്യൻ കോഫീ ഹൗസ് എന്നിവക്ക് നൽകിയ നടപടികളും തെറ്റാണ്. ഇതിനെതിരെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് യൂത്ത് കോൺഗ്രസ് കടക്കും.