
കോട്ടയം മാര്‍ക്കറ്റ് റോഡിലെ പഴയ ഇറച്ചി മാര്‍ക്കറ്റ് പൊളിച്ചതിന് പിന്നില്‍ വന്‍ അഴിമതി; മണ്ണ് അനധികൃതമായി കടത്തിയതോടെ നഗരസഭയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍; അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി
സ്വന്തം ലേഖകന്‍
കോട്ടയം: മാര്‍ക്കറ്റ് റോഡിലെ പഴയ ഇറച്ചി മാര്‍ക്കറ്റ് പൊളിച്ചതിന് പിന്നില്‍ വന്‍ അഴിമതി. കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് നിന്നും ലക്ഷങ്ങള്‍ വിലവരുന്ന മണ്ണ് ആര്, എങ്ങോട്ടാണ് കടത്തിയതെന്ന കാര്യം അജ്ഞാതമായി തുടരുകയാണ്. നൂറ്റിയമ്പത് ലോഡോളം മണ്ണിന് ഒന്നര ലക്ഷം രൂപയെങ്കിലും വിലവരും. മണ്ണ് കടത്തിയതുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയിരിക്കുകയാണ് പൊതുപ്രവര്‍ത്തകനായ ഏ.കെ.ശ്രീകുമാര്‍.
പഴയ ഇറച്ചി മാര്‍ക്കറ്റിരുന്ന കെട്ടിടം പുതിയ കെട്ടിടം പണിയാനായ് മൂന്ന് മാസം മുന്‍പാണ് നഗരസഭ പൊളിച്ചുമാറ്റിയത്. ഇറച്ചി മാര്‍ക്കറ്റ് കെട്ടിടം നിയമപരമായി ടെന്‍ഡര്‍ വിളിച്ചാണ് പൊളിച്ചതെങ്കിലും ആട് കശാപ്പ് ചെയ്തിരുന്ന കെട്ടിടം നിയമവിരുദ്ധമായാണ് പൊളിച്ചു മാറ്റിയത്. ഇതിന് ശേഷമാണ് കെട്ടിടമിരുന്ന സ്ഥലത്ത് നിന്നും ഏകദേശം നൂറ്റിയമ്പത് ലോഡ് മാറ്റിയത്. ഇത് ആരുടെ നേതൃത്വത്തിലാണ് കടത്തിക്കൊണ്ടു പോയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏറ്റവും കുറഞ്ഞത് ഒന്നരലക്ഷം രൂപ നഗരസഭയ്ക്ക് വരുമാനമായി ഈ ഇനത്തില്‍ ലഭിക്കേണ്ടതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചക്കറി മാര്‍ക്കറ്റും സമാനരീതിയില്‍ പുതിയ കെട്ടിടം പണിയാനായി പൊളിച്ചുമാറ്റിയിരുന്നു. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഇവിടെ എല്ലാ സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടം ഉയര്‍ന്നില്ല. ഇറച്ചി മാര്‍ക്കറ്റും ഇപ്പോള്‍ സമാനരീതിയില്‍ പൊളിച്ചു മാറ്റിയതോടെ വ്യാപാരികള്‍ കടുത്ത ആശങ്കയിലാണ്. ഇത്രയും വലിയ അഴിമതി നടന്നത് നഗരസഭയുടെ തലപ്പത്തുള്ള ഉന്നതന്റെ അറിവോടെയാണ് എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.