
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 68 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 2213 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 29 പുരുഷന്‍മാരും 36 സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
334 പേര്‍ രോഗമുക്തരായി. 1837 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81958 പേര്‍ കോവിഡ് ബാധിതരായി. 79918 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8677 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-11
ചങ്ങനാശേരി-7
മുത്തോലി, തലപ്പലം, മുണ്ടക്കയം, ഏറ്റുമാനൂര്‍, പാറത്തോട്, കാഞ്ഞിരപ്പള്ളി- 3
പാലാ, നീണ്ടൂര്‍, അയര്‍ക്കുന്നം, ചിറക്കടവ്, വാകത്താനം, കിടങ്ങൂര്‍, വിജയപുരം-2
വാഴപ്പള്ളി, മണര്‍കാട്, പൂഞ്ഞാര്‍ തെക്കേക്കര, അതിരമ്പുഴ, വൈക്കം, മുളക്കുളം, കുറവിലങ്ങാട്, എലിക്കുളം, പുതുപ്പള്ളി, ഭരണങ്ങാനം, തിരുവാര്‍പ്പ്, നെടുംകുന്നം, മണിമല, കൂരോപ്പട, വെള്ളാവൂര്‍, കാണക്കാരി, മീനടം, മേലുകാവ്-1